Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാനര വസൂരി​:...

വാനര വസൂരി​: സമ്പര്‍ക്കത്തിലുള്ള രണ്ട്​ ഓട്ടോ ഡ്രൈവർമാരെ കണ്ടെത്തി

text_fields
bookmark_border
വാനര വസൂരി​: സമ്പര്‍ക്കത്തിലുള്ള രണ്ട്​ ഓട്ടോ ഡ്രൈവർമാരെ കണ്ടെത്തി
cancel
Listen to this Article

കൊല്ലം: ‍വാനര വസൂരി സ്ഥിരീകരിച്ച കൊല്ലം സ്വദേശിയുടെ സമ്പർക്കപ്പട്ടികയിലുള്ള രണ്ട്​ ഓട്ടോറിക്ഷ ഡ്രൈവർമാരെ കണ്ടെത്തി. ഒരാളെ കണ്ടെത്താൻ ഊർജിത ശ്രമം തുടരുന്നു. യുവാവ്‌ ജൂലൈ 12ന് വൈകീട്ട് വീട്ടിൽനിന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയ ഓട്ടോറിക്ഷയുടെ ഡ്രൈവർ, ഇവിടെനിന്ന് കെ.എസ്​.ആർ.ടി.സി സ്റ്റാൻഡിലേക്ക്​ പോയ ഓട്ടോയിലെ ഡ്രൈവർ എന്നിവരെയാണ്​ ക​ണ്ടെത്തി നിരീക്ഷണത്തിലാക്കിയത്​. തുടർന്ന്,​ തിരുവനന്തപുരം മെഡിക്കൽ കോളജ്‌ ആശുപത്രിയിലേക്ക് പോയ ടാക്സി കാറിന്‍റെ ഡ്രൈവറെയാണ് കണ്ടെത്താനുള്ളത്​.

ആദ്യം ആശുപത്രിയിലേക്കെത്തിച്ച ഓട്ടോയും തിരുവനന്തപുരത്തേക്ക്​ പോയ ടാക്സിയുമാണ്​ പൊലീസ്​ തേടിയിരുന്നത്​. ഇതിനായി ആരോഗ്യവകുപ്പ്‌ അധികൃതർ നാട്ടുകാരുടെ സഹായത്തോടെ സ്റ്റാൻഡുകളിൽ അന്വേഷണം നടത്തിയിരുന്നെങ്കിലും ഓട്ടോ കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന്, പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് സ്വകാര്യ ആശുപത്രിയിൽനിന്ന്​ പോയത്​ മറ്റൊരു ഓട്ടോയിലാണെന്ന്​ തിരിച്ചറിഞ്ഞത്. യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളജ്‌ ആശുപത്രിയിലേക്ക് കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിൽ നിന്നാണ് ടാക്സി കാര്‍ വിളിച്ച് പോയത്.

യുവാവിന്‍റെ ഭാര്യ, രണ്ട്​ മക്കൾ, അച്ഛൻ, ഭാര്യാ മാതാവ് എന്നിവർ വീട്ടിൽ നിരീക്ഷണത്തിലാണ്. മാതാവും സഹോദരീ ഭർത്താവും തിരുവനന്തപുരം മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. ആരോഗ്യ വകുപ്പ്‌ അധികൃതർ യുവാവിന്‍റെ വീടും സമീപ പ്രദേശങ്ങളും അണുമുക്തമാക്കി.

കലക്ടർ അഫ്സാന പർവീൺ, മേയർ പ്രസന്ന ഏണസ്റ്റ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ സാം കെ. ഡാനിയൽ, സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫ്, ജില്ല ആരോ​ഗ്യവിഭാ​ഗം അധികൃതർ ഉൾപ്പെടെ യോ​ഗം ചേർന്ന് സ്ഥിതി വിലയിരുത്തി. പുനലൂര്‍ താലൂക്ക് ആശുപത്രിയിൽ ഐസൊലേഷൻ വാര്‍‍ഡ് ഉള്‍പ്പെടെ സൗകര്യമൊരുക്കി. ഇവിടെ മൂന്ന് ആംബുലൻസുകള്‍ പ്രത്യേകമായി മാറ്റിവെച്ചു. നിലവിൽ സമ്പര്‍ക്കത്തിലുള്ളവരുടെ ആരോ​ഗ്യനില തൃപ്തികരമാണ്. ആര്‍ക്കും ലക്ഷണങ്ങളില്ലെന്നും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:monkeypox
News Summary - Two auto drivers found who in monkeypox patient contact list
Next Story