Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വോൾവോ ബസിൽ ഇരുതലമൂരി: രണ്ട് യുവാക്കൾ പിടിയില്‍

text_fields
bookmark_border
വോൾവോ ബസിൽ ഇരുതലമൂരി: രണ്ട് യുവാക്കൾ പിടിയില്‍
cancel
camera_alt

വിഷ്ണു, വിജിത്ത്

പാറശ്ശാല: വോൾവോ ബസിൽ ഇരുതലമൂരി വര്‍ഗത്തില്‍പെട്ട പാമ്പിനെ കടത്തുന്നതിനിടെ രണ്ട് യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. പ്രാവച്ചമ്പലം ചന്തക്കു സമീപം വിഷ്ണു (30), കരിക്കകം ക്ഷേത്രത്തിനു പുറകില്‍ പുതുവല്‍ പുത്തന്‍ വീട്ടില്‍ വിജിത്ത് (26) എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.

അമരവിള എക്‌സൈസ് ചെക്ക് പോസ്റ്റിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി എന്‍ മഹേഷിന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്. സവകാര്യ വോള്‍വോ ബസിൽ യാത്രക്കാരായിരുന്നു ഇരുവരും. വിപണിയില്‍ വന്‍ വില വരുന്ന ഇരുതലമൂരി വര്‍ഗത്തില്‍പെട്ട പാമ്പിനെ വില്പന നടത്താൻ വേണ്ടിയാണ് കൊണ്ടുവന്നത്.

തൊണ്ടിമുതലുള്‍പ്പെടെ പരുത്തിപ്പള്ളി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ക്കു കൈമാറി. പരിശോധനയില്‍ എക്‌സൈസ് പ്രിവന്റ്റീവ് ഓഫിസര്‍ കെ ജയചന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ ആര്‍ അലക്‌സ് എന്നിവര്‍ പങ്കെടുത്തു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two arrested with Sand Boa snake
Next Story