Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട് 3 കോടിയുടെ...

കോഴിക്കോട് 3 കോടിയുടെ രാസലഹരിയുമായി യുവാവും യുവതിയും പിടിയിൽ

text_fields
bookmark_border
കോഴിക്കോട് 3 കോടിയുടെ രാസലഹരിയുമായി യുവാവും യുവതിയും പിടിയിൽ
cancel

കോഴിക്കോട്: പന്തീരങ്കാവിൽ വൻ മയക്കുമരുന്ന് വേട്ട. രണ്ട് കിലോ എം.ഡി.എം.എയുമായി രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. കോഴിക്കോട് അടിവാരം സ്വദേശി ഫാത്തിമ നസ്രീൻ, മലപ്പുറം കൊണ്ടോട്ടി സ്വദേശി പികെ ഷഫീഖ് എന്നിവരാണ് പിടിയിലായത്. വിപണിയിൽ മൂന്നുകോടിയോളം വിലവരുന്ന നിരോധിത ലഹരിയാണ് പിടികൂടിയത്.

പന്തീരങ്കാവ് ബൈപ്പാസിൽ വെച്ചാണ് ഇവർ പിടിയിലായത്. കാറിന്റെ ബോണറ്റിൽ സൂക്ഷിച്ച നിലയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്. വിൽപനക്ക് വേണ്ടി കൊണ്ടുവന്നതാണിതെന്ന് എക്സൈസ് സംഘം പറഞ്ഞു. പിടിയിലായവർ വിൽപനക്കാരാണോ അതോ ഇടനിലക്കാരാണോ എന്ന കാര്യം അന്വേഷിക്കുകയാണ്. ഇവർക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്ന കണ്ണികളെ കണ്ടെത്തിയാലേ ഉറവിടം മനസ്സിലാകൂ.

എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഇന്ന് ഉച്ചയോടെ രണ്ടുപേരെയും പിടികൂടിയത്. കോഴിക്കോട് ജില്ലയിൽ മാസങ്ങൾക്ക് മുമ്പ് 3 കിലോ എംഡിഎംഎ പിടികൂടിയിരുന്നു. ഇതിനുപിന്നാലെ നടക്കുന്ന ഉയർന്ന അളവിലുള്ള ലഹരിവേട്ടയാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMDMAArrestKozhikode
News Summary - two arrested with MDMA worth Rs 3 crore in Kozhikode
Next Story