പാലിയേക്കരയിൽ എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ
text_fieldsആമ്പല്ലൂർ: പാലിയേക്കരയിൽ എം.ഡി.എംഎയുമായി രണ്ടു യുവാക്കളെ പുതുക്കാട് പൊലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തു. തൈക്കാട്ടുശ്ശേരി മാമ്പ്രക്കാരൻ വീട്ടിൽ ആൽബിൻ (25), നെട്ടിശ്ശേരി പോർക്കളങ്ങാട് വീട്ടിൽ ദിൽജിത്ത് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരിൽനിന്ന് നാല് ഗ്രാം എം.ഡി.എം.എ പിടികൂടി. പാലിയേക്കര ടോൾ പ്ലാസക്ക് സമീപം ഞായറാഴ്ച രാവിലെ 10ഓടെ എം.ഡി.എം.എ വിൽപന നടത്താൻ നിൽക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. അരലക്ഷത്തോളം വിലവരുമെന്ന് പൊലീസ് പറഞ്ഞു. വിദ്യാർഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ചാണ് ഇവർ മയക്കുമരുന്ന് വിൽപന നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.
പുതുക്കാട് മേഖലയിൽ മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലുള്ളവരാണ് പിടിയിലായവരെന്നും ഇവർക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തെകുറിച്ചും ഇത് വാങ്ങുന്നവരെ കുറിച്ചും അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
പുതുക്കാട് എസ്.എച്ച്.ഒ വി. സജീഷ് കുമാർ, ഡാൻസാഫ് എസ്.ഐ വി.ജി. സ്റ്റീഫൻ, സി.ആർ. പ്രദീപ്, പി.പി. ജയകൃഷ്ണൻ, സതീശൻ മടപ്പാട്ടിൽ, പുതുക്കാട് എസ്.ഐമാരായ ബി. പ്രദീപ് കുമാർ, പി.ആർ. സുധീഷ്, സി.പി.ഒമാരായ ശ്രീജിത്ത്, അമൽ രാജ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

