Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാരക...

മാരക മ​യ​ക്കു​മ​രു​ന്നു​യി രണ്ടുപേരെ പാ​ണ്ടി​ക്കാ​ട്​ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ​ നി​ന്ന്​ പി​ടി​കൂടി

text_fields
bookmark_border
pandikkad mdma accused
cancel
camera_alt

സ​ക്ക​രി​യ, മു​ഹ​മ്മ​ദ് നാ​സ​ർ

​ണ്ടി​ക്കാ​ട്​: ജി​ല്ല ആ​ൻ​റി നാ​ർ​കോ​ട്ടി​ക്​ സ്ക്വാ​ഡി​െൻറ ​േന​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മ​യ​ക്കു​മ​രു​ന്ന്​ വേ​ട്ട​യി​ൽ പാ​ണ്ടി​ക്കാ​ട്​ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ.

പാ​ണ്ടി​ക്കാ​ട് പ​യ്യാ​പ​റ​മ്പ് സ്വ​ദേ​ശി ക​രു​വാ​ര​ക്കോ​ട്ടി​ൽ സ​ക്ക​രി​യ എ​ന്ന പൊ​ടി​പാ​റ്റി ഷു​ക്കൂ​ർ (31), വെ​ട്ടി​ക്കാ​ട്ടി​രി സ്വ​ദേ​ശി മ​മ്പാ​ട​ൻ മു​ഹ​മ്മ​ദ് നാ​സ​ർ (31) എ​ന്നി​വ​രെ​യാ​ണ് പാ​ണ്ടി​ക്കാ​ട്​ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ​നി​ന്ന്​ പി​ടി​കൂ​ടി​യ​ത്.

ഇ​വ​രി​ൽ​നി​ന്ന്​ 20 ഗ്രാം ​എം.​ഡി.​എം.​എ മ​യ​ക്കു​മ​രു​ന്ന്​ ക​ണ്ടെ​ടു​ത്തു. ഗ്രൗ​ണ്ടി​ൽ കാ​ർ നി​ർ​ത്തി​യി​ട്ട് ചെ​റി​യ പാ​ക്ക​റ്റു​ക​ളാ​ക്കി വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. കാ​റും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

ജി​ല്ല ആ​ൻ​റി നാ​ർ​കോ​ട്ടി​ക്​ സ്ക്വാ​ഡും പാ​ണ്ടി​ക്കാ​ട് പൊ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ഒാ​പ​റേ​ഷ​നി​ൽ 40 പാ​ക്ക​റ്റ്​ മ​യ​ക്കു​മ​രു​ന്നാ​ണ്​ പി​ടി​കൂ​ടി​യ​ത്​​​.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മ​റ്റും വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന സി​ന്ത​റ്റി​ക് ഡ്ര​ഗ്​ ഇ​ന​ത്തി​ൽ​പെ​ട്ട മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ ബം​ഗ​ളൂ​രു, ഗോ​വ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് ഇ​വ​ർ ജി​ല്ല​യി​ലെ​ത്തി​ക്കു​ന്ന​ത്. ഇ​തോ​ടെ ര​ണ്ട്​ ആ​ഴ്ച​ക്കു​ള്ളി​ൽ കൊ​ണ്ടോ​ട്ടി, വേ​ങ്ങ​ര, പാ​ണ്ടി​ക്കാ​ട്, നി​ല​മ്പൂ​ർ, മ​ഞ്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​യി ജി​ല്ല ആ​ൻ​റി നാ​ർ​കോ​ട്ടി​ക്​ സ്ക്വാ​ഡ് 68 ഗ്രാം ​എം.​ഡി.​എം.​എ​യും 30 കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി 15ഓ​ളം പേ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

പാ​ണ്ടി​ക്കാ​ട് സി.​െ​എ അ​മൃ​ത​രം​ഗ​ൻ, എ​സ്.​െ​എ അ​ര​വി​ന്ദ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല ആ​ൻ​റി നാ​ർ​കോ​ട്ടി​ക് സ്ക്വാ​ഡ്‌ അം​ഗ​ങ്ങ​ളാ​യ അ​ബ്​​ദു​ൽ അ​സീ​സ്, സ​ത്യ​നാ​ഥ​ൻ മ​നാ​ട്ട്, ശ​ശി കു​ണ്ട​റ​ക്കാ​ട്, ഉ​ണ്ണി​കൃ​ഷ്ണ​ൻ മാ​രാ​ത്ത്, പി. ​സ​ഞ്ജീ​വ്, പാ​ണ്ടി​ക്കാ​ട് സ്​​റ്റേ​ഷ​നി​ലെ സി.​പി.​ഒ​മാ​രാ​യ ബി​ജു, ഹാ​രി​സ്​ മ​ഞ്ചേ​രി, മി​ർ​ഷാ​ദ്, സു​മേ​ഷ്, ജ​യ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pandikkadmdma
News Summary - two arrested with mdma at pandikkad school ground
Next Story