ഹഷീഷ് ഓയിലുമായി യുവാക്കൾ എക്സൈസ് പിടിയിൽ
text_fieldsഫാസിൽ, കാമിൽ
മട്ടാഞ്ചേരി: ഹഷീഷ് ഓയിലുമായി രണ്ടു യുവാക്കൾ എക്സൈസ് പിടിയിൽ. അഞ്ച് ഗ്രാം ഹഷീഷ് ഓയിലുമായി ഫോർട്ട്കൊച്ചി ഈരവേലി പുരത്തിങ്കൽ വീട്ടിൽ കാമിൽ യാസിൻ (22), മട്ടാഞ്ചേരി, 7/1208 മേപ്പറമ്പ് റോഡിൽ ഫാസിൽ (20) എന്നിവരാണ് പിടിയിലായത്. ഇത് 4000 മുതൽ 6000 രൂപ നിരക്കിലാണ് ഇവർ വിൽപന നടത്തിവന്നിരുന്നത്.
മറ്റുള്ള ജില്ലകളിൽനിന്ന് യുവാക്കൾ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഹോട്ടലുകളിൽ മുറികൾ എടുത്ത് താമസിച്ചാണ് മയക്കുമരുന്നുകൾ വിൽപന നടത്തി വരുന്നതെന്ന് എക്സൈസ് പറഞ്ഞു.
വൻമയക്ക് മരുന്ന് റാക്കറ്റുകളെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. തുടരന്വേഷണം ഉണ്ടാകുമെന്നും മട്ടാഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ എസ്.ബി മുരളീധരൻ അറിയിച്ചു. പരിശോധനയിൽ പ്രിവൻറിവ് ഓഫിസർ കെ. ജയലാൽ, സിവിൽ എക്സൈസ് ഓഫിസർമാരായ പി.എക്സ്. റൂബൻ, എം.എച്ച്. ഷിഹാബുദ്ദീൻ, കെ.എ. മനീഷ്മോൻ, സി.ജി. പ്രമിത, ഡ്രൈവർ ബഥർ എന്നിവർ പങ്കെടുത്തു.

