Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

20 കിലോ കഞ്ചാവും 175 ഗ്രാം ഹഷീഷ് ഓയിലുമായി രണ്ട്​ പേർ പിടിയിൽ

text_fields
bookmark_border
20 കിലോ കഞ്ചാവും 175 ഗ്രാം ഹഷീഷ് ഓയിലുമായി രണ്ട്​ പേർ പിടിയിൽ
cancel

കാഞ്ഞിരപ്പള്ളി: ബസ് സ്​റ്റാൻഡിൽ പൊലീസ്​ നടത്തിയ പരിശോധനയിൽ രണ്ടുയുവാക്കളിൽനിന്ന്​ 20 കിലോ കഞ്ചാവും 175 ഗ്രാം ഹഷീഷ് ഓയിലും പിടിച്ചെടുത്തു.

കാഞ്ഞിരപ്പള്ളി ഭാഗത്ത് കഞ്ചാവ് വിൽപന നടത്തിവന്ന പായിപ്പാട് കുന്നന്താനം തുണ്ടിയിൽ ജെബി ജയിംസ് (30), നെടുമുടി കല്ലൂപറമ്പിൽ വിനോദ് ഔസേപ്പ് (28) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസിനുനേരെ കുരുമുളക് സ്പ്രേ ചെയ്യാൻ ശ്രമിച്ച ഇവരെ സാഹസികമായി കീഴ്​പെടുത്തുകയായിരുന്നു. ഇവരിൽനിന്ന് ലഹരിവസ്തുക്കൾ, നിരോധിത ഗുളികകൾ, ഇൻജക്​ഷൻ സിറിഞ്ചുകൾ എന്നിവയും പിടിച്ചെടുത്തു.

ജില്ല പൊലീസ് മേധാവി ഡി. ശിൽപക്ക്​ ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ഡിവൈ.എസ്.പിമാരായ ബി. അനിൽകുമാർ, വി.ജെ. ജോഫി, എൻ.സി. രാജ്മോഹൻ എന്നിവരുടെ നിർ​േദശപ്രകാരമായിരുന്നു പരിശോധന. എസ്.എച്ച്.ഒമാരായ എൻ. ബിജു, സാഗർ, കെ. കണ്ണൻ, എസ്.ഐമാരായ എൽദോ പോൾ, അനീഷ്, ടി. ശ്രീജിത്ത്, ബിജോയ്, സിവിൽ പൊലീസ് ഓഫിസർമാരായ പ്രതീഷ് രാജ്, ശ്രീജിത്ത് ബി. നായർ, അജയകുമാർ, അനീഷ്, തോംസൺ, അരുൺ, ഷമീർ, ഷിബു, സൈബർ സെൽ ഉദ്യോഗസ്ഥരായ ശ്യാം എസ്. നായർ, ജോബിൻസ് ജയിംസ്, അഭിലാഷ് എന്നിവരാണ് പൊലീസ്​ സംഘത്തിലുണ്ടായിരുന്നത്​. വിപണിയിൽ 50 ലക്ഷത്തോളം രൂപയുണ്ട്​ പിടികൂടിയ ലഹരിവസ്തുക്കൾക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - two arrested with ganja and hash oil
Next Story