Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കള്ളനോട്ടും പ്രിൻററുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
44500 രൂപയുടെ നോട്ടുകളും പ്രിൻററും നോട്ട് കട്ടറും പിടിച്ചെടുത്തു
കള്ളനോട്ടും പ്രിൻററുമായി രണ്ടുപേർ പിടിയിൽ
cancel

കല്ലമ്പലം: വ്യാജ കറൻസികളും പ്രിൻററുമായി കള്ളനോട്ടടി സംഘത്തിലെ രണ്ടുപേർ പോലീസ് പിടിയിൽ. കരവാരം ആഴാംകോണം മുല്ലമംഗലം മേലേവിള പുത്തൻവീട്ടിൽ അശോക് കുമാർ (36), ആറ്റിങ്ങൽ കൊല്ലമ്പുഴ പാലസ് റോഡിൽ വിജയ ഭവനിൽ ശ്രീവിജിത്ത് (33) എന്നിവരെയാണ് കല്ലമ്പലം പൊലീസ് പിടികൂടിയത്. റൂറൽ എസ്.പി ദിവ്യ ഗോപിനാഥിന് ലഭിച്ച രഹസ്യവിവരത്തി‍െൻറ അടിസ്ഥാനത്തിൽ വർക്കല ഡിവൈ.എസ്.പി നിയാസ് പി, കല്ലമ്പലം സി.ഐ ഫറോസ് ഐ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്.

ശ്രീവിജിത്തി‍െൻറ വീട്ടിൽ നിന്ന് 44500 രൂപയുടെ 110 ഇന്ത്യൻ കറൻസികളും വ്യാജ നോട്ട് പ്രിൻററും നോട്ട് കട്ടറും പിടിച്ചെടുത്തു. പ്രതികൾക്ക് അന്തർ സംസ്ഥാന കള്ളനോട്ട് വിതരണ സംഘങ്ങളുമായി ബന്ധമുണ്ടോ എന്നും ഇവരോടൊപ്പമുള്ള സംഘാംഗങ്ങളെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two arrested with fake notes and printer
Next Story