കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
ചെറുതോണി: 12 കിലോ കഞ്ചാവുമായെത്തിയ രണ്ടുപേരെ മുരിക്കാശ്ശേരി പൊലീസ് പിടികൂടി. കമ്പിളികണ്ടം പാറത്തോട് പുല്ലൻകുന്നേൽ ജോഷി (43), പാറത്തോട് കണ്ണാടിപ്പാറ ചന്ദ്രൻകുന്നേൽ ഷാജി (54) എന്നിവരാണ് പിടിയിലായത്. ഇടുക്കി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലെ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നടന്ന വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്.
ബഥേൽ മേലേച്ചിന്നാർ റോഡിൽ വാഹനപരിശോധനക്കിടെ ബൈക്കിലെത്തിയ പ്രതികൾ വാഹനം നിർത്താതെ പോയതിനെ തുടർന്ന് പൊലീസ് പിന്നാലെ എത്തി പിടികൂടിയപ്പോഴാണ് ചാക്കിലും ബാഗിലും നിറച്ച 12.1 കിലോ കഞ്ചാവ് കണ്ടെടുത്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മുരിക്കാശ്ശേരി പൊലീസ് സ്റ്റേഷൻ എസ്.എച്ച്. ഒ എൻ.എസ് റോയി, എസ്.ഐമാരായ ജോഷി കെ. മാത്യു, കെ.ഡി. മണിയൻ, പി.ഡി സേവ്യർ, എസ്.സി.പി.ഒ ശ്രീജിത്ത്, സി.പി.ഒമാരായ ധന്യ മോഹൻ, മീനു, ജയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

