Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

30 ഗ്രാം ക്രിസ്റ്റല്‍ എം.ഡി.എം.എയുമായി മങ്കടയില്‍ രണ്ടുപേര്‍ പിടിയില്‍

text_fields
bookmark_border
30 ഗ്രാം ക്രിസ്റ്റല്‍ എം.ഡി.എം.എയുമായി മങ്കടയില്‍ രണ്ടുപേര്‍ പിടിയില്‍
cancel
Listen to this Article

മലപ്പുറം: 30 ഗ്രാം ക്രിസ്റ്റല്‍ എം.ഡി.എം.എയുമായി മങ്കടയില്‍ രണ്ടുപേരെ പൊലീസ് പിടികൂടി. ചെര്‍പ്പുളശ്ശേരി വീരമംഗലം സ്വദേശികളായ മുള്ളത്ത് പാടത്ത് മുഹമ്മദ് ഷാഫി(26), കല്ലിങ്ങല്‍ മൊയ്തീന്‍ (25) എന്നിവരെ മങ്കട സി.ഐ യു.കെ.ഷാജഹാന്‍, എസ്.ഐ. ശ്യാം എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.

ബാംഗ്ലൂര്‍, ഗോവ എന്നിവിടങ്ങളില്‍ നിന്ന് വന്‍തോതില്‍ സിന്തറ്റിക് മയക്കുമരുന്നുകള്‍ യുവാക്കള്‍ക്കിടയില്‍ വില്‍പന നടത്തുന്നതിനായി കേരളത്തിലേക്ക് എത്തുന്നതായി മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. അമിതലാഭം ലക്ഷ്യം വച്ച് ചെര്‍പ്പുളശ്ശേരി, ഒറ്റപ്പാലം ഭാഗങ്ങളിലെ ചിലര്‍ ഇതിന്‍റെ കണ്ണികളായി പ്രവര്‍ത്തിക്കുന്നുണ്ട്. ബാംഗ്ലൂരില്‍ നിന്നും നാട്ടിലെത്തിച്ച് വന്‍ ലാഭം ലക്ഷ്യം വില്‍പ്പനക്കായി കൊണ്ടുവന്നതാണ് ലഹരിമരുന്ന്.

പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ്കുമാര്‍, മങ്കട സി.ഐ. യു.കെ.ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 29.81 ഗ്രാം ക്രിസ്റ്റല്‍ എം.ഡി.എം.എ പിടികൂടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two arrested with 30 gram crystal MDMA in Mankada
Next Story