വിദേശവനിതയെ ബലാത്സംഗംചെയ്ത രണ്ട് യുവാക്കൾ പിടിയിൽ
text_fieldsകൊച്ചി: നഗരത്തിലെ ഹോട്ടലിൽ തായ്ലൻഡുകാരിയെ കൂട്ടബലാത്സംഗം ചെയ്ത രണ്ട് യുവാക്ക ൾ അറസ്റ്റിൽ. മലപ്പുറം ചീക്കോട് സ്വദേശികളായ മുഹമ്മദ് ഇൻസാഫ് (32), അൻസാറുദ്ദീൻ (32) എന് നിവരാണ് സെൻട്രൽ പൊലീസിെൻറ പിടിയിലായത്. എം.ജി റോഡിലെ ഹോട്ടലിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ഇൻസാഫ് നേരത്തേ ഫേസ്ബുക്കിലൂടെ യുവതിയുമായി സൗഹൃദത്തിലായിരുന്നു.
ഇവരുടെ മകൻ മലപ്പുറത്താണ് പഠിക്കുന്നത്. മകനെ കാണാൻ കേരളത്തിലെത്തിയ യുവതിക്ക് പ്രതികൾ അൻസാരിയുടെ പേരിൽ ഹോട്ടലിൽ മുറിയെടുത്ത് നൽകി. പിന്നീട് മുറിയിലെത്തി ഇരുവരും ബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
യുവതി ഹോട്ടൽ അധികൃതരെ അറിയിച്ചതിെൻറ അടിസ്ഥാനത്തിൽ ഇവർ സെൻട്രൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
