Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണമെന്ന് കരുതി മുക്കുപണ്ടം മോഷ്ടിച്ചു; മാലമോഷണം പതിവാക്കിയ യുവതിയും യുവാവും അറസ്റ്റില്‍

text_fields
bookmark_border
സ്വർണമെന്ന് കരുതി മുക്കുപണ്ടം മോഷ്ടിച്ചു; മാലമോഷണം പതിവാക്കിയ യുവതിയും യുവാവും അറസ്റ്റില്‍
cancel
camera_alt

സതീഷ്, ശാന്തകുമാരി

വെള്ളറട: മാലമോഷണം പതിവാക്കിയ യുവതിയും യുവാവും മുക്കുമാല മോഷ്ടിച്ച കേസിൽ അറസ്റ്റില്‍. പള്ളിച്ചല്‍ നരുവാമൂട് സ്വദേശി സതീഷ് (34), വെള്ളറട ആനപ്പാറ സ്വദേശിനി ശാന്തകുമാരി (40) എന്നിവരെയാണ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്.

രണ്ടുമാസംമുമ്പ് ചെമ്മങ്കാലയില്‍ ഒരു സ്ത്രീയുടെ ആറരപ്പവന്‍ സ്വർണമാല ഇവർ കവര്‍ന്നിരുന്നു. സംഭവത്തില്‍ നിരീക്ഷണ കാമറകൾ പരിശോധിച്ചാണ് ഇവരാണ് പ്രതികളെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഈ കേസിൽ ഇരുവരും ഒളിവിൽ പോയി.

ഇവർക്കായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് കഴിഞ്ഞദിവസം തക്കലയ്ക്കുസമീപം മരുന്തുകോട്ടയില്‍ സ്ത്രീയുടെ കഴുത്തില്‍ക്കിടന്ന മുക്കുപണ്ടം കവര്‍ന്ന സംഭവത്തിൽ ശാന്തകുമാരി പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. തുടര്‍ന്നുനടത്തിയ അന്വേഷണത്തില്‍ സതീഷും പിടിയിലായി. അരുമന പൊലീസ് പ്രതികളു​ടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരിൽനിന്ന് മോഷണം പോയ ആറരപ്പവന്‍ പിടിച്ചെടുത്തു.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two arrested on charge of chain-snatching
Next Story