അട്ടപ്പാടിയിലേക്ക് മദ്യം കടത്തിയ ബി.ജെ.പി സ്ഥാനാർഥിയടക്കം രണ്ടുപേർ അറസ്റ്റിൽ
text_fieldsമണ്ണാർക്കാട്: ഓട്ടോയിൽ അട്ടപ്പാടിയിലേക്ക് വിൽപനക്കായി 32 ലിറ്റർ മദ്യം കടത്തിയ രണ്ടുപേരെ ആനമൂളിയിൽ പൊലീസ് പിടികൂടി.
തെങ്കര കോൽപാടം സ്വദേശികളായ കടിയംപാല വീട്ടിൽ സജീവ് (30), പൊട്ടിക്കൽ വീട്ടിൽ വിനോദ് (40) എന്നിവരാണ് അറസ്റ്റിലായത്. ഓട്ടോയിൽ രഹസ്യ അറ ഉണ്ടാക്കിയാണ് പ്രതികൾ മദ്യം കടത്തിയിരുന്നത്. പ്രതിയായ സജീവ് മുമ്പും സമാന കേസിൽ അറസ്റ്റിലായിട്ടുണ്ട്.
പ്രതി സജീവ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തെങ്കര കോൽപ്പാടം വാർഡിൽ ബി.ജെ.പി സ്ഥാനാർഥി ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മണ്ണാർക്കാട് സി.ഐ ലിബി, എസ്.ഐ രാജേഷ്, റെജി, ലിനി, ഓമന റമീസ് എന്നിവർ ചേർന്ന് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

