Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അടയ്ക്ക മോഷണ കേസില്‍ രണ്ടുപേര്‍ പിടിയില്‍

text_fields
bookmark_border
അടയ്ക്ക മോഷണ കേസില്‍ രണ്ടുപേര്‍ പിടിയില്‍
cancel

ആനക്കര: ചങ്ങരംകുളത്തു നിന്നും അടയ്ക്കാ മോഷണം നടത്തിയ സംഭവത്തില്‍ രണ്ടുപേരെ ചങ്ങരംകുളം പൊലീസ് പിടികൂടി. വയനാട് സുല്‍ത്താന്‍ ബത്തേരി നായക്കന്‍ പറമ്പത്ത് കെ. ബഷീര്‍ (48), മലപ്പുറം മക്കരപറമ്പ് സ്വദേശിയായ പുളിമീത്തില്‍ അബ്ദുള്‍ ലത്തീഫ് (30) എന്നിവരെയാണ് ചങ്ങരംകുളം സി.ഐ. ബഷീര്‍ ചിറക്കലും എസ്.ഐ രാജേന്ദ്രന്‍ നായരും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

ഇവരിൽനിന്ന് 150 കിലോ അടയ്ക്ക പിടികൂടി. ചങ്ങരംകുളത്ത് നിന്ന് മോഷ്ടിച്ച് അടക്ക വില്‍ക്കാന്‍ അരീക്കോട്ടക്ക് കൊണ്ടുപോകുന്നതിനിടയിലാണ് പിടിയിലായത്. പ്രതികളെ പൊന്നാനി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two arrested in theft of areca nut
Next Story