Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെൺകുട്ടി ആത്മഹത്യ...

പെൺകുട്ടി ആത്മഹത്യ ചെയ്​തത്​ സ്വർണം തിരിച്ചു നൽകാത്തതിനാൽ; രണ്ട്​ യുവാക്കൾ അറസ്റ്റിൽ

text_fields
bookmark_border
പെൺകുട്ടി ആത്മഹത്യ ചെയ്​തത്​ സ്വർണം തിരിച്ചു നൽകാത്തതിനാൽ; രണ്ട്​ യുവാക്കൾ അറസ്റ്റിൽ
cancel

കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്​റ്റിൽ. കിഴക്കേമാട്ടുക്കട്ട പുളിമൂട്ടിൽ ക്രിസ്​റ്റി പി. ചാക്കോ (18), വെള്ളിലാംകണ്ടം പുത്തൻപുരയ്ക്കൽ ജിക്കുമോൻ (19) എന്നിവരെയാണ് ഉപ്പുതറ സി.ഐയുടെ നേതൃത്വത്തിൽ അറസ്​റ്റ്​ ചെയ്തത്. ഉപ്പുതറ സ്വദേശിനിയായ 17കാരി ഒക്​ടോബറിൽ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്​റ്റ്​​.

സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത്: പെൺകുട്ടിയോടൊപ്പം പ്ലസ്‌ വണ്ണിന് പഠിച്ചിരുന്നവരാണ് പ്രതികൾ. ക്രിസ്​റ്റി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചശേഷം ആദ്യം പണവും പിന്നീട് സ്വർണാഭരണങ്ങളും കൈക്കലാക്കി. ആഗസ്​റ്റ്​ 24ന് 6.110 ഗ്രാം സ്വർണ കൊലുസും രണ്ട്​ ഗ്രാം മോതിരവും കൈവ​ശപ്പെടുത്തി പണയംവെച്ചു. ആഭരണങ്ങൾ കാണാതായത് വീട്ടുകാർ ചോദ്യംചെയ്തതോടെ പെൺകുട്ടി പ്രതികളെ സമീപിച്ച് മടക്കി ആവശ്യപ്പെട്ടു. നൽകാൻ തയാറാകാതെ പ്രതികൾ ഭീഷണിപ്പെടുത്തിയതോടെ ഒക്‌ടോബർ എട്ടിന് ഉച്ചക്ക്​ രണ്ടോടെ പെൺകുട്ടി വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു.

പണയപ്പെടുത്തിയിരുന്ന കൊലുസും ജിക്കുമോ​െൻറ വീട്ടിൽ സൂക്ഷിച്ചിരുന്ന മോതിരവും പൊലീസ് കണ്ടെത്തി. പെൺകുട്ടിയുടെ ഒമ്പത്​ ഗ്രാം സ്വർണമാല കാണാതായിട്ടുണ്ടെങ്കിലും വാങ്ങിയശേഷം തിരികെ നൽകിയിരുന്നെന്നാണ് പ്രതികൾ നൽകിയ മൊഴി. ഉപ്പുതറ സി.ഐ എം.എസ്. റിയാസി​െൻറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicideCrime News
News Summary - two arrested in suicide case
Next Story