Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2022 1:35 PM GMT Updated On
date_range 10 April 2022 1:35 PM GMTകേരള കോൺഗ്രസ് ബി പ്രവർത്തകന്‍റെ കൊലപാതകത്തിൽ രണ്ടുപേർ പിടിയിൽ
text_fieldsbookmark_border
Listen to this Article
കൊല്ലം: കുന്നിക്കോട് കേരള കോൺഗ്രസ് ബി (പ്രവർത്തകൻ മനോജ് കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് പ്രതികൾ പിടിയിൽ. അനിമോൻ, സജി എന്നിവരാണ് പിടിയിലായത്. 2016ൽ സജിയെ ആക്രമിച്ച കേസിൽ കൊല്ലപ്പെട്ട മനോജ് ഒന്നാം പ്രതിയായിരുന്നു.
മനോജുമായി കോക്കാട് വച്ച് വാക്കേറ്റമുണ്ടായപ്പോൾ സ്വയരക്ഷക്കായി കരുതിയ മഴു കൊണ്ട് വെട്ടിയെന്നാണ് സജിയുടെ മൊഴി. സജിയെ എറണാകുളത്തു നിന്നും അനിമോനെ ഇടമണ്ണിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്.
കേരള കോൺഗ്രസ് ബി. യുവജന വിഭാഗം ചക്കുവരയ്ക്കൽ മണ്ഡലം പ്രസിഡന്‍റായ മനോജിനെ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൈയിലെ വിരലുകൾ വെട്ടിമാറ്റിയ നിലയിലും തലയിൽ ആഴത്തിൽ മുറിവുകൾ ഉള്ള നിലയിലാണ് കാണപ്പെട്ടത്. നാട്ടുകാരും പോലീസും ചേർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Next Story