Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right19കാരിയെ...

19കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ യുവതിയും യുവാവും അറസ്​റ്റിൽ

text_fields
bookmark_border
19കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ യുവതിയും യുവാവും അറസ്​റ്റിൽ
cancel
camera_alt

ജാസ്​മിൻ, സത്താർ

കാസർകോട്​: വിദ്യാനഗർ പൊലീസ്​ പരിധിയിൽ 19കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയിൽ രണ്ടുപേർ അറസ്​റ്റിലായി. കാഞ്ഞങ്ങാട്​ സ്വദേശി ജാസ്​മിൻ (22), കാസർകോട്​ സ്വദേശി സത്താർ എന്ന ജംഷി (31) എന്നിവരാണ്​ അറസ്​റ്റിലായത്​. പെൺകുട്ടിയുടെ പരാതിയിൽ ബലാത്സംഗക്കേസിൽ മൂന്നുപേരെ കഴിഞ്ഞദിവസം അറസ്​റ്റ് ചെയ്​തിരുന്നു.

പീഡനത്തിനിരയായ പെൺകുട്ടി നൽകിയ ആറു പരാതികളിൽ കൂട്ടബലാത്സംഗം നടത്തിയെന്ന പരാതി അന്വേഷിച്ച കാസർകോട്​ ഡിവൈ.എസ്​.പി സി.എ. അബ്​ദുറഹിമാണ്​ രണ്ടുപേരെ അറസ്​റ്റ് ചെയ്​തത്​. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി.

കൂട്ടബലാത്സംഗത്തിൽ നാലു പ്രതികളാണുള്ളത്​. ജാസ്​മിനാണ്​ ഇടനിലക്കാരിയായി പ്രവർത്തിച്ചത്​. പാണലത്തെ തോട്ടത്തിലാണ്​ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതെന്ന്​ തെളിഞ്ഞു.

പട്ട്​ളയിലെ ജെ. ഷൈനിത്ത് കുമാർ (30), ഉളിയത്തടുക്കയിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന എൻ. പ്രശാന്ത് (43), ഉപ്പള മംഗൽപാടിയിലെ മോക്ഷിത് ഷെട്ടി (27) എന്നിവരെയാണ് വനിത പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. പ്രതികൾ റിമാൻഡിലാണ്.

ഭക്ഷണത്തിന് പണം ചോദിച്ചപ്പോൾ അയൽക്കാരനാണ്​ ആദ്യം പീഡിപ്പിച്ചതെന്നാണ്​ ദരിദ്ര കുടുംബാംഗമായ പെൺകുട്ടി മൊഴിനൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gang raperape caserape
News Summary - Two arrested in Kasaragod gang rape case
Next Story