Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒരേ വീട്ടിൽ ആറുമാസത്തിനിടെ മൂന്നു തവണ മോഷണം: പ്രതികൾ പിടിയിൽ

text_fields
bookmark_border
ഒരേ വീട്ടിൽ ആറുമാസത്തിനിടെ മൂന്നു തവണ മോഷണം: പ്രതികൾ പിടിയിൽ
cancel

പാലോട് (തിരുവനന്തപുരം): ആറുമാസത്തിനി​ടെ ഒരേ വീട്ടിൽ മൂന്നു തവണ മോഷണം നടത്തിയ കേസിൽ രണ്ടുപേരെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങമ്മല ബൗണ്ടർമുക്ക് മീരാൻവീട്ടിക്കരിക്കകം ബ്ലോക്ക്‌ നമ്പർ 9ൽ മിഥുൻ (19), പെരിങ്ങമ്മല മത്തായിക്കോണം തടത്തരികത്തു വീട്ടിൽ അഭിലാഷ് (18) എന്നിവരാണ് അറസ്റ്റിലായത്.

പാലോട് മത്തായികോണത്തു സ്മിതയുടെ വീട്ടിലാണ് മൂന്നു തവണ മോഷണം നടന്നത്. ലോറി ഡ്രൈവറായ സ്മിതയുടെ ഭർത്താവ് ജോലിക്ക് പോകുന്ന സമയം ഭാര്യയെയും കുട്ടികളെയും കുടുംബ വീട്ടിൽ താമസിപ്പിക്കുന്ന വിവരം മനസിലാക്കിയാണ് പ്രതികൾ മോഷണം നടത്തിയത്. അവസാനം മോഷ്ടിച്ച സ്വർണഭരണങ്ങൾ വില്പന നടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്.

പാലോട് എസ്.എച്ച്.ഒ പി. ഷാജിമോൻ, എസ്.ഐമാരായ നിസാറുദീൻ, റഹിം, ഉദയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two arrested for theft in same house
Next Story