Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആളില്ലാത്ത വീട്...

ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം; രണ്ടു പേർ പിടിയിൽ

text_fields
bookmark_border
ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം; രണ്ടു പേർ പിടിയിൽ
cancel

കിളിമാനൂർ: ആളില്ലാത്ത വീടിന്‍റെ വാതിൽ കുത്തിത്തുറന്ന് നിലവിളക്കുകളും വെങ്കല തട്ടങ്ങളുമടക്കം കവർച്ച ചെയ്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ. കാരേറ്റ് പേടികുളം ഊത്തുകുളങ്ങര ലക്ഷം വീട്ടിൽ താമസക്കാരായ ഷാനവാസ് (32), സുധീഷ് (33) എന്നിവരാണ് അറസ്റ്റിലായത്.

കാരേറ്റ് മാർക്കറ്റിന് സമീപം അനുപമയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. വെള്ളിയാഴ്ച വൈകുന്നേരം 6.30ഓടെയാണ് ഇവരുടെ വീടിന്‍റെ വാതിൽ കുത്തിതുറന്നാണ് മോഷണം നടത്തിയത്.

കിളിമാനൂർ സി.ഐ സനൂജ്, എസ്.ഐ വിജിത്ത് കെ. നായർ, സി.പി.ഒമാരായ കിരൺ, ശ്രീരാജ് എന്നിവർ ചേർന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft Newsarrest
News Summary - two arrested for theft in Kilimanoor
Next Story