Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2021 4:34 AM GMT Updated On
date_range 1 Feb 2021 4:34 AM GMTസമൂഹ മാധ്യമങ്ങളിൽ അപകീർത്തികരമായി പോസ്റ്റിട്ട യുവാവിനെ ആക്രമിച്ചവർ അറസ്റ്റിൽ
text_fieldsbookmark_border
പറവൂർ: സമൂഹ മാധ്യമങ്ങളിൽ അപകീർത്തികരമായി പോസ്റ്റ് പ്രസിദ്ധീകരിച്ച വൈരാഗ്യത്തിൽ യുവാവിനെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എടവനക്കാട് പുളിയത്ത് വീട്ടിൽ സുൽഫിക്കർ (46), മായാബസാർ തൈപ്പറമ്പ് അയൂബ് (45) എന്നിവരെയാണ് പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുല്ലംകുളം റോഡിൽ െവച്ച് ചെറായി താഴേക്കാട്ട് വീട്ടിൽ പ്രമോദിനെയാണ് (43) ഇവർ സ്റ്റീൽ പൈപ്പ് ഉപയോഗിച്ച് ആക്രമിച്ചത്.
പരിക്കേറ്റ പ്രമോദ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവശേഷം ഒളിവിൽ പോയ സുൽഫിക്കറിനെയും അയൂബിനെയും ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിെൻറ നിർദേശ പ്രകാരം ഡിവൈ.എസ്.പി എം.ആർ. മധു ബാബു, ഇൻസ്‌പെക്ടർ ഷോജോ വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story