Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2020 6:47 PM GMT Updated On
date_range 26 Aug 2020 6:48 PM GMTയുവാക്കളെയും വ്യവസായികളെയും ലക്ഷ്യമിട്ട് ഹണി ട്രാപ്: യുവതിയും സഹായിയും പിടിയിൽ
text_fieldsbookmark_border
കൊടുങ്ങല്ലൂർ: സാമ്പത്തിക ശേഷിയുള്ള യുവാക്കളെയും വ്യവസായികളെയും ഹണി ട്രാപ്പിൽ വീഴ്ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ രണ്ടുപേർ കൂടി പിടിയിൽ. ചാവക്കാട് ബ്ലാങ്ങാട്ട് തറപറമ്പിൽ അക്ബർഷാ (35), വയനാട് വൈത്തിരി സ്വദേശിനി നസീമ (നെസി -35) എന്നിവരാണ് വയനാട്ടിൽനിന്ന് അറസ്റ്റിലായത്.
ഫേസ്ബുക്ക് വഴിയും വാട്സ്ആപ്പിലൂടെയും പരിചയപ്പെട്ട് അടുപ്പം സ്ഥാപിച്ച ശേഷമായിരുന്നു ഇവരുടെ കെണിയൊരുക്കൽ. ഫ്ലാറ്റിലും മറ്റും വിളിച്ചുവരുത്തി ചിത്രങ്ങളും വിഡിയോയും പകർത്തി ഭീഷണിെപ്പടുത്തി പണം തട്ടുകയാണ് ഇവരുടെ രീതി. തൃശൂർ സ്വദേശിയായ വ്യവസായിയുടെ പരാതിയിലാണ് കേസെടുത്തത്.
Next Story