Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുലമൺ തോട് ഒഴുകുന്നു;...

പുലമൺ തോട് ഒഴുകുന്നു; മാലിന്യവാഹിനിയായിത്തന്നെ

text_fields
bookmark_border
മാ​ലി​ന്യം നി​റ​ഞ്ഞ കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ൺ തോ​ട്
cancel
camera_alt

മാ​ലി​ന്യം നി​റ​ഞ്ഞ കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ൺ തോ​ട്

കൊ​ട്ടാ​ര​ക്ക​ര: സം​ര​ക്ഷ​ണ​ത്തി​നാ​യി കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ചി​ട്ടും ഇ​പ്പോ​ഴും ന​ഗ​ര​മ​ധ്യ​ത്തി​ലെ മാ​ലി​ന്യ​വാ​ഹി​നി​യാ​യി പു​ല​മ​ൺ തോ​ട് ഒ​ഴു​കു​ന്നു. തോ​ട്ടി​ലേ​ക്കു​ള്ള മാ​ലി​ന്യം​ത​ള്ള​ൽ ത​ട​യാ​നോ ന​വീ​ക​ര​ണ​ത്തി​നോ ഫ​ല​പ്ര​ദ​മാ​യ പ​ദ്ധ​തി ന​ട​പ്പാ​യി​ട്ടി​ല്ല. ന​ഗ​ര​സ​ഭ ബ​ജ​റ്റി​ലും പു​ല​മ​ൺ തോ​ട് ന​വീ​ക​ര​ണം മു​ഖ്യ ഇ​ന​മാ​ണെ​ങ്കി​ലും ക​റു​ത്തി​രു​ണ്ട് അ​ഴു​ക്കു​ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ന്ന അ​വ​സ്ഥ​ക്ക് മാ​റ്റ​മി​ല്ല. ക​ഴി​ഞ്ഞ സം​സ്ഥാ​ന ബ​ജ​റ്റി​ൽ ര​ണ്ട​ര​കോ​ടി രൂ​പ​യാ​ണ് പു​ല​മ​ൺ തോ​ട് ന​വീ​ക​ര​ണ​ത്തി​നാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

സാ​മ്പ​ത്തി​ക​വ​ർ​ഷം അ​വ​സാ​ന​ത്തോ​ട​ടു​ത്തി​ട്ടും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. മീ​ൻ​പി​ടി​പ്പാ​റ വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി​യു​ടെ തു​ട​ർ​ച്ച​യാ​യി പു​ല​മ​ൺ​തോ​ട് വി​ക​സ​ന​വും ന​ട​പ്പാ​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. തോ​ടി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ന​ട​പ്പാ​ത​യും പു​ഷ്പ​വൃ​ക്ഷ​ങ്ങ​ളും ഇ​രി​പ്പി​ട​ങ്ങ​ളും ല​ഘു​ഭ​ക്ഷ​ണ​ശാ​ല​യും ഒ​രു​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. മീ​ൻ പി​ടി​പ്പാ​റ​യി​ൽ നി​ന്ന് കു​റ​ച്ചു​ദൂ​രം ന​ട​പ്പാ​ത നി​ർ​മി​ച്ചി​ട്ടു​ണ്ട്.

പു​ല​മ​ണി​ൽ നി​ന്ന് മീ​ൻ​പി​ടി​പ്പാ​റ വ​രെ തോ​ടി​ന്‍റെ ക​ര​യി​ലൂ​ടെ ന​ട​പ്പാ​ത നി​ർ​മി​ച്ചാ​ൽ​ത്ത​ന്നെ ന​ഗ​ര​വാ​സി​ക​ൾ​ക്ക് പ്ര​ഭാ​ത സ​വാ​രി​ക്കും സാ​യാ​ഹ്​​ന സ​ഞ്ചാ​ര​ത്തി​നും സൗ​ക​ര്യ​മാ​കും. മാ​ലി​ന്യം നീ​ക്കം ചെ​യ്തു വൃ​ത്തി​യാ​ക്കു​ന്ന തോ​ട്ടി​ലൂ​ടെ വേ​ന​ൽ​ക്കാ​ല​ത്ത് കെ.​ഐ.​പി ക​നാ​ൽ ജ​ലം ഒ​ഴു​ക്കാ​നും പ​ദ്ധ​തി​യി​ട്ടി​രു​ന്നു.

വേ​ന​ൽ​ക്കാ​ല​ത്തും തോ​ട് ജ​ല​സ​മൃ​ദ്ധ​മാ​കു​ന്ന​തി​ലൂ​ടെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല​ക്ഷാ​മം ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യും. താ​ലൂ​ക്ക് സ​മി​തി​യി​ൽ നി​ര​ന്ത​രം ച​ർ​ച്ച​യാ​യ​തോ​ടെ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കാ​ൻ സ​ർ​വേ ന​ട​ത്തു​ക​യും അ​തി​ർ​ത്തി ക​ല്ലു​ക​ൾ പ​ല​തും പി​ഴു​ത്​​മാ​റ്റു​ക​യും ചെ​യ്തു. നി​ല​വി​ൽ നീ​രൊ​ഴു​ക്കു​കു​റ​ഞ്ഞ തോ​ട്ടി​ൽ മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ക്കു​ന്നു.

ക​ട​ക​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ മാ​ലി​ന്യം തോ​ട്ടി​ലേ​ക്ക് ത​ള്ളു​ന്ന​തി​ന് ഒ​രു കു​റ​വു​മി​ല്ല. ര​ണ്ട​ര​ക്കോ​ടി​യു​ടെ തോ​ടു​വി​ക​സ​ന പ​ദ്ധ​തി​യു​ടെ അ​ട​ങ്ക​ൽ ത​യാ​റാ​ക്കു​ക​യാ​ണെ​ന്നും ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്നും എം.​എ​ൽ.​എ ഓ​ഫി​സ്​ വി​ശ​ദീ​ക​രി​ക്കു​മ്പോ​ൾ ​പ​ദ്ധ​തി ക​ട​ലാ​സി​ലൊ​തു​ങ്ങു​മെ​ന്ന് വി​മ​ർ​ശ​ക​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala budgetrenovationPulamanPulaman Thod
News Summary - Two and a half crore rupees have been allocated for the renovation of the Pulaman Thod in the state budget.
Next Story