Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെര്‍പ്പുളശ്ശേരിയില്‍...

ചെര്‍പ്പുളശ്ശേരിയില്‍ രണ്ടര കോടിയുടെ ലഹരിവേട്ട

text_fields
bookmark_border
harif haneefa 89765
cancel
camera_alt

ഹാരിഫ്, ഫനീഫ

ചെ​ർ​പ്പു​ള​ശ്ശേ​രി: ചെ​ര്‍പ്പു​ള​ശ്ശേ​രി​യി​ല്‍ ലോ​റി​യി​ല്‍ ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ ര​ണ്ട​ര കോ​ടി​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. ക​ര്‍ണാ​ട​ക ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പ​റി​ലു​ള്ള ലോ​റി​യി​ൽ 781 ചാ​ക്കു​ക​ളി​ലാ​യി 5,76,031 പാ​ക്ക​റ്റ് ഉ​ല്‍പ​ന്ന​ങ്ങ​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ആ​ന്റി നാ​ര്‍ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ.​എ​സ്.​പി ആ​ര്‍. മ​നോ​ജ്കു​മാ​റും ചെ​ര്‍പ്പു​ള​ശ്ശേ​രി പൊ​ലീ​സും സം​യു​ക്ത​മാ​യാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് വാ​ഹ​നം നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് വാ​ട​ക​ക്കെ​ടു​ത്ത ലോ​റി​യാ​ണ് ക​ട​ത്തി​ന് ഉ​പ​യോ​ഗി​ച്ച​ത്. ഇ​തി​ന് മു​മ്പും ല​ഹ​രി വ​സ്തു​ക്ക​ൾ ക​ട​ത്തി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

മൈ​ദ ചാ​ക്കു​ക​ള്‍ക്കൊ​പ്പ​മാ​ണ് പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്ത​ത്. ലോ​റി ഡ്രൈ​വ​ര്‍ ക​രു​വാ​ര​കു​ണ്ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹാ​രി​ഫ് (44), സ​ഹാ​യി കാ​രാ​കു​ര്‍ശ്ശി എ​ള​മ്പു​ലാ​ശ്ശേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹ​നീ​ഫ (48) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. ലോ​റി​യി​ൽ​നി​ന്ന് വ​ടി​വാ​ളി​ന് സ​മാ​ന​മാ​യ ര​ണ്ട് ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. അ​ടു​ത്തി​ടെ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ന​ട​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ല​ഹ​രി വേ​ട്ട​യാ​െ​ണ​ന്ന് ​പൊ​ലീ​സ് പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലേ​ക്ക് ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന വ​ന്‍ റാ​ക്ക​റ്റ് ത​ന്നെ ഇ​തി​ന് പി​ന്നി​ലു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും ഉ​റ​വി​ടം സം​ബ​ന്ധി​ച്ചും മ​റ്റു കാ​ര്യ​ങ്ങ​ളും വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ചെ​ര്‍പ്പു​ള​ശ്ശേ​രി ഇ​ൻ​സ്പെ​ക്ട​ർ ടി. ​ശ​ശി​കു​മാ​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug bust
News Summary - Two and a half crore drug bust in Cherpulassery
Next Story