ഭരതനാട്യത്തിലെയും കുച്ചുപ്പുടിയിലെയും ഇരട്ട സഹോദരങ്ങൾ
text_fieldsആര്യനും അഞ്ജലിയും ചെറിയച്ഛൻ ഡോ. കുമാറിനൊപ്പം
തൃശൂർ: ഇരട്ടകളാണ് അഞ്ജലിയും ആര്യനും. മത്സരിക്കുന്നത് ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും. കഴിഞ്ഞ വർഷവും ഇരുവരും ഇതേ ഇനങ്ങളിൽ മത്സരിച്ചത് എ ഗ്രേഡ് നേടിയിരുന്നു. ചെറിയച്ഛനും നർത്തകനുമായ ഡോ. കുമാറാണ് ഇരുവരുടെയും ഗുരു. ഇടുക്കി വണ്ടന്മേട് എം.ഇ.എസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളാണ് സഹോദരങ്ങൾ. മാതാപിതാക്കളായ ആമയാർ കുമാർ സദനത്തിൽ ഈശ്വരനും വസന്തിയും തോട്ടം തൊഴിലാളികളാണ്. നൃത്തത്തോടുള്ള കുട്ടികളുടെ താൽപര്യമറിഞ്ഞ് ഡോ. കുമാർ ഇവരുടെ പരിശീലനം ഏറ്റെടുക്കുകയായിരുന്നു. നൃത്തം പഠിപ്പിക്കുന്നതും മത്സരങ്ങൾക്ക് കൊണ്ടുപോകുന്നതുമെല്ലാം ഡോ. കുമാർ തന്നെ. ചിദംബരം സ്കൂൾ ഓഫ് ഡാൻസിലെ അധ്യാപകനാണ് ഡോ. കുമാർ. ഹൈസ്കൂൾ വിഭാഗത്തിലാണ് ആര്യനും അഞ്ജലിയും മത്സരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

