Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാത്രി ഉമ്മയോടൊപ്പം...

രാത്രി ഉമ്മയോടൊപ്പം 'ബിഗ്​ബോസ്'​ കണ്ടു; ആരും തിരിച്ചറിഞ്ഞില്ല, ജീവനൊടുക്കാൻ തക്ക മാനസിക വിഷമത്തിലായിരുന്നു ഇവരെന്ന്​

text_fields
bookmark_border
രാത്രി ഉമ്മയോടൊപ്പം ബിഗ്​ബോസ്​ കണ്ടു; ആരും തിരിച്ചറിഞ്ഞില്ല, ജീവനൊടുക്കാൻ തക്ക മാനസിക വിഷമത്തിലായിരുന്നു ഇവരെന്ന്​
cancel
camera_alt

കോട്ടയം കടുവാക്കുളത്ത്​ ആത്​മഹത്യചെയ്​ത ഇരട്ടസഹോദരങ്ങളായ നിസാറി​െൻറയും നസീറി​െൻറയും മൃതദേഹം പോസ്​റ്റ്​മോർട്ടത്തിന്​ ആശുപത്രിയിലേക്ക്​ കൊണ്ടുപോകുന്നു -ഫേ​ട്ടോ: ദിലീപ്​ പുരക്കൽ

കോട്ടയം: ഇരട്ട സഹോദരങ്ങളായ കടുവാക്കുളം കൊല്ലാട് പുതുപ്പറമ്പിൽ നിസാർ ഖാന്‍റെയും നസീർ ഖാന്‍റെയും മരണം വിശ്വസിക്കാനാവാതെ സുഹൃത്തുക്കളും നാട്ടുകാരും. കോവിഡ്​ വ്യാപനത്തെതുടർന്ന്​ ജോലി ​പോയതിനാൽ കുറെനാളായി നിരാശരായിരുന്നു നസീറും നിസാറും. കൂലിപ്പണിക്ക്​ പോയിരുന്നെങ്കിലും അതും കിട്ടിയിരുന്നത്​ വല്ലപ്പോഴൂം മാത്രമായിരുന്നു. ഇതോടെയാണ്​ വീട്​ വാങ്ങാൻ ബാങ്കിൽ നിന്നെടുത്ത വായ്​പ തിരിച്ചടക്കാൻ കഴിയാതായത്​. സഹകരണബാങ്കില്‍​ ഇരുവർക്കും ‍12 ലക്ഷത്തോളം രൂപ ബാധ്യതയുണ്ടായിരുന്നു

ബാങ്കുകാർ വീട്ടിൽ വന്നത്​ നസീറിനെയും നിസാറിനെയും മനോവിഷമത്തിലാക്കിയിരുന്നു. സംഭവത്തെതുടർന്ന്​ ഇരുവരും അധികം പുറത്തിറങ്ങിയിരുന്നില്ല. വീട്ടിൽ ജപ്​തി നോട്ടീസ്​ പതിച്ചാൽ നാണക്കേടാവുമെന്ന്​ ഇരുവരും കൂട്ടുകാരോട്​ പറയുമായിരുന്നത്രെ. എന്നാൽ ജീവനൊടുക്കാൻ തക്ക മാനസിക വിഷമത്തിലായിരുന്നു ഇവരെന്ന്​ ആരും തിരിച്ചറിഞ്ഞില്ല.

''ജപ്​തി നോട്ടീസ്​ പതിച്ചാൽ കുറച്ചിലാണുമ്മാ എന്ന്​ എന്നോട്​ പല തവണ പറഞ്ഞതാ. വീട്​ വിറ്റ്​ കടം വീട്ടാം മക്കളേ എന്ന്​ പറഞ്ഞിട്ടും എന്തിനാ ഇത്​ ചെയ്​തത്​'' എന്നുചോദിച്ച്​ പൊട്ടിക്കരയുകയാണ്​ നസീറി​െൻറയും നിസാറി​െൻറയും​ ഉമ്മ ഫാത്തിമാബീവി. 'ബാങ്കിന്ന്​ കഴിഞ്ഞയാഴ്ചയും വന്ന്​ ലോണടക്കാൻ പറഞ്ഞ്. വീട്​ വേണ്ടാ​ട്ടാ... വിറ്റിട്ട്​ പൈസ എടുത്തോ, ബാങ്കിലെടുത്തോ.... ഞാന്​ മക്കളട്​ത്ത്​ പറഞ്ഞതാ, വീട്​ വിറ്റോളാൻ. വീട്​ വിറ്റ്​ കടം വീട്ടാൻ.. എനിക്കീ​ വീട്​ വേണ്ടാ.. എന്‍റെ മക്കള്​ വേണം... വീട്​ വിറ്റ്​ പൈസ ബാ​​ങ്കെടുത്തോ... എനിക്കെന്‍റെ മക്കള്​ വേണം... മക്കള്​ വേണം...' മക്കളുടെ വേർപാടിൽ മനംനൊന്ത​, മക്കളുടെ പേര്​ ചൊല്ലിവിളിച്ച്​ അലമുറയിടുന്ന ഫാത്തിമാബീവിയെ ആശ്വസിപ്പിക്കാനാകാതെ വിഷമിക്കുകയാണ്​ നാട്ടുകാരും അയൽവാസികളും.


ഞായറാഴ്​ച പകലെല്ലാം ഇരുവരും വീട്ടിലുണ്ടായിരുന്നു. രാ​​ത്രി ഉമ്മയും മക്കളും ചേർന്നിരുന്നാണ്​ ടി.വിയിൽ 'ബിഗ്​ബോസ്'​ പരിപാടി കണ്ടത്​. തുടർന്ന്​ സന്തോഷത്തോടെയാണ്​​ മുറ്റത്തുതന്നെയുള്ള രണ്ടാമത്തെ വീട്ടിലേക്ക്​ കിടക്കാൻപോയതെന്ന്​ ഉമ്മ പറയുന്നു​. പരസ്​പരം വലിയ സ്​നേഹമായിരുന്നു ഇരട്ട സഹോദരൻമാർ തമ്മിൽ. ഒരുമിച്ചായിരുന്നു എപ്പോഴും.

തിരുവനന്തപുരം പേരൂർക്കട സ്വദേശിയാണ്​ ഫാത്തിമ ബീവി. പത്തുവർഷത്തിലേറെ നാട്ടകം സിമൻറ്​ കവലക്കടുത്ത്​ വാടകക്ക്​ താമസിച്ചിരുന്നു. തുടർന്ന്​ മൂന്നുവർഷം മുമ്പാണ് ​കടുവാക്കുളത്തെത്തിയത്​. നാട്ടുകാർക്ക്​ ഇവരുടെ ബന്ധുക്കളെകുറിച്ചോ സ്വദേശത്തെകുറിച്ചോ കാര്യമായ അറിവില്ല. വിവാഹിതരായ സഹോദരികൾ ഉണ്ടെന്നു മാത്രമേ അറിയൂ. ഈ വീട്ടി​ലേക്ക്​ അവരൊന്നും വന്നിട്ടില്ലെന്നും അയൽക്കാർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:loansuicidelockdownkaduvakkulam suicide
News Summary - Twin brothers die inside home after defaulting on loan due to covid lockdown
Next Story