എട്ടു സ്ഥാനാർഥികളെകൂടി പ്രഖ്യാപിച്ച് ട്വന്റി 20
text_fieldsകിഴക്കമ്പലം: എൻ.ഡി.എ ഘടകകക്ഷിയായ ട്വന്റി 20 എട്ട് മണ്ഡലങ്ങളിൽകൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. അങ്കമാലി, തൃപ്പൂണിത്തുറ, പെരുമ്പാവൂര്, ഏറ്റുമാനൂര്, ചാലക്കുടി, കൊടുങ്ങല്ലൂർ, പിറവം, റാന്നി എന്നിവിടങ്ങളിൽ എൻ.ഡി.എക്കുവേണ്ടി ജനവിധി തേടുന്നവരെയാണ് പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് വാർത്തസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.
അങ്കമാലിയില് പ്രോമി കുര്യാക്കോസാണ് സ്ഥാനാർഥി. ബിസിനസ് മാനേജ്മെന്റ് രംഗത്ത് കാൽനൂറ്റാണ്ടിലധികം പ്രവര്ത്തനപാരമ്പര്യമുള്ള പ്രോമി, സോഷ്യല്മീഡിയ ഇന്ഫ്ലുവന്സര് കൂടിയാണ്. നടിയും 10 വര്ഷമായി ബി.ജെ.പി വേദികളിലെ സ്ഥിരംസാന്നിധ്യവുമായ ലക്ഷ്മി പ്രിയയാണ് പെരുമ്പാവൂരിൽ മത്സരിക്കുക. താരസംഘടനയായ ‘അമ്മ’ വൈസ് പ്രസിഡന്റ് കൂടിയാണ്ർ. സിനിമ, സീരിയല് രംഗത്തെ സജീവ സാന്നിധ്യമായ അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ മത്സരിക്കും. നടിയും നര്ത്തകിയുമായ വീണാ നായരാണ് ഏറ്റുമാനൂരിലെ സ്ഥാനാർഥി.
ട്വന്റി 20 സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. ചാര്ളി പോൾ ചാലക്കുടിയിലും ഡോ. വര്ഗീസ് ജോര്ജ് കൊടുങ്ങല്ലൂരിലും കുന്നത്തുനാട് മണ്ഡലം കോഓഡിനേറ്ററും സംരംഭകനുമായ ജിബി അബ്രാഹാം പിറവത്തും തോമസ് കെ. സാമുവല് (ബ്ലസന്) റാന്നിയിലും സ്ഥാനാർഥികളാകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

