Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്വന്‍റി 20...

ട്വന്‍റി 20 പ്രവർത്തകന്‍റെ മരണകാരണം തലയിലേറ്റ ക്ഷതമെന്ന് റിപ്പോർട്ട്

text_fields
bookmark_border
ട്വന്‍റി 20 പ്രവർത്തകന്‍റെ മരണകാരണം തലയിലേറ്റ ക്ഷതമെന്ന് റിപ്പോർട്ട്
cancel
camera_alt

കൊല്ലപ്പെട്ട ദീപു

കി​ഴ​ക്ക​മ്പ​ലം: കി​ഴ​ക്ക​മ്പ​ല​ത്ത്​ വി​ള​ക്ക​ണ​ക്ക​ൽ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ർ​ഷ​ത്തി​നി​ടെ ട്വ​ന്റി 20 പ്ര​വ​ർ​ത്ത​ക​ൻ ദീ​പു മ​രി​ക്കാ​നി​ട​യാ​യ​ത് ത​ല​ക്കേ​റ്റ പ​രി​ക്കെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​ത്.

പി.​വി. ശ്രീ​നി​ജി​ൻ എം.​എ​ൽ.​എ ട്വ​ന്റി 20 ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​ക​സ​ന​ത്തി​ന് എ​തി​രു​നി​ൽ​ക്കു​ന്നു എ​ന്നാ​രോ​പി​ച്ച് ഫെ​ബ്രു​വ​രി 12ന്​ ​ന​ട​ത്തി​യ വി​ള​ക്ക​ണ​ക്ക​ൽ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ദീ​പു​വി​ന് മ​ർ​ദ​ന​മേ​ത്. ഇ​തേ​തു​ട​ർ​ന്ന് ഫെ​ബ്രു​വ​രി 14ന് ​ആ​ലു​വ​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും 18ന് ​മ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ നാ​ല് സി.​പി.​എം പ്ര​വ​ർ​ത്ത​ക​രും അ​റ​സ്റ്റി​ലാ​യി.

പ​ട്ടി​ക​ജാ​തി പീ​ഡ​ന​ത്തി​നും കൊ​ല​ക്കു​റ്റ​ത്തി​നു​മാ​ണ് കേ​സെ​ടു​ത്ത​ത്. അ​തേ​സ​മ​യം, പോ​സ്റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തോ​ടെ സി.​പി.​എം നേ​താ​ക്ക​ളു​ടെ​യും എം.​എ​ൽ.​എ​യു​ടെ​യും വാ​ദം പൊ​ളി​ഞ്ഞ​താ​യി ട്വ​ന്റി 20 ആ​രോ​പി​ച്ചു. ദീ​പു​വി​ന്റെ മ​ര​ണ​കാ​ര​ണം ക​ര​ള്‍ രോ​ഗ​മാ​ണെ​ന്നാ​ണ്​ സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി​യും എം.​എ​ല്‍.​എ​യും പ​റ​ഞ്ഞ​ത്. പ​രി​ക്കേ​റ്റ ദീ​പു​വി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​തു​മു​ത​ല്‍ സി.​പി.​എം ന​ട​ത്തി​യ​ത് മ​നു​ഷ്യ​ത്വ​ര​ഹി​ത പ്ര​വൃ​ത്തി​ക​ളാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ള്‍ കു​ന്ന​ത്തു​നാ​ട് എം.​എ​ല്‍.​എ പി.​വി. ശ്രീ​നി​ജി​ന​ട​ക്ക​മു​ള്ള സി.​പി.​എം നേ​താ​ക്ക​ളാ​ണെ​ന്ന് ട്വ​ന്റി 20 നേ​തൃ​ത്വം ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Twenty20 kizhakkambalam
News Summary - Twenty20 activist dies of head injury report
Next Story