Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

താരങ്ങളെ കളത്തിലിറക്കാൻ ട്വന്‍റി 20; സാബു എം.ജേക്കബ് മത്സരിക്കില്ല

text_fields
bookmark_border
താരങ്ങളെ കളത്തിലിറക്കാൻ ട്വന്‍റി 20; സാബു എം.ജേക്കബ് മത്സരിക്കില്ല
cancel
camera_alt

അഞ്ജലി നായർ, വീണ നായർ, അഖിൽ മാരാർ

എറണാകുളം: നിയമസഭ തെരഞ്ഞെടുപ്പിൽ സിനിമ-സീരിയൽ താരങ്ങളെ കളത്തിലിറക്കാൻ ട്വന്‍റി 20. എറണാകുളത്ത് ട്വന്റി 20 ഒമ്പത് മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. വീണ നായർ, അഞ്ജലി നായർ, പ്രോമി കുര്യാക്കോസ് എന്നിവർ ട്വന്‍റി 20 സ്ഥാനാർഥികളാകും. അഖിൽ മാരാർ തൃക്കാക്കരയിൽ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വ്യത്യസ്ത മേഖലയിൽ കഴിവ് തെളിയിച്ചവരെയാണ് സ്ഥാനാർഥികളാക്കുന്നതെന്നാണ് പാര്‍ട്ടി പ്രസിഡന്റ് സാബു എം.ജേക്കബ് പറഞ്ഞത്.

വീണ നായർ ഏറ്റുമാനൂരില്‍ എൻ.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിക്കും. ഇന്ന് നടത്തിയ വാർത്ത സമ്മേളനത്തിൽ സാബു എം.ജേക്കബാണ് പ്രഖ്യാപനം നടത്തിയത്. സ്വന്തം നാട്ടിൽ മത്സരിക്കാൻ അവസരം നൽകിയതിന് സാബു എം. ജേക്കബിനോട് വീണ നായർ നന്ദി പറഞ്ഞു.

തൃപ്പൂണിത്തുറയിൽ നടി അഞ്ജലി നായർ സ്ഥാനാർഥിയാകും. തൃപ്പൂണിത്തുറയിലെ ജനങ്ങൾക്കൊപ്പം താനുണ്ടാകുമെന്നും സ്ഥാനാർഥിത്വത്തിൽ ഏറെ സന്തോഷമെന്നും അഞ്ജലി പ്രതികരിച്ചു. തൃപ്പൂണിത്തുറയിൽ സാബു എം. ജേക്കബ് മത്സരിക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ എവിടെയും മത്സരിക്കാൻ ഇല്ലെന്നാണ് സാബു വ്യക്തമാക്കിയത്. അങ്കമാലിയിൽ റിയാലിറ്റി ഷോ താരമായ പ്രോമി കുര്യാക്കോസ് ട്വന്‍റി 20 സ്ഥാനാർഥിയാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - twenty 20 announced candidates
Next Story