രക്ഷാപ്രവർത്തനത്തിന് കടലിൽ പോകുന്നവർ സർക്കാറിനെ അറിയിക്കണം: വാസുകി
text_fieldsതിരുവനന്തപുരം: കടലില്‍ കുടുങ്ങിയിരിക്കുന്ന 107 മത്സ്യതൊഴിലാളികളെ കൂടി രക്ഷപ്പെടുത്താനുണ്ടെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ വാസുകി. മത്സ്യബന്ധനത്തിനായി ആരും കടലില്‍ പോകരുത്. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ രണ്ട് നോട്ടിക്കല്‍ മൈല്‍ ദൂരത്തേക്ക് പോകരുതെന്നും കോസ്റ്റല്‍ പൊലീസിന് കൃത്യമായ വിവരം നല്‍കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. മത്സ്യതൊഴിലാളികള്‍ മത്സ്യബന്ധനത്തിനായി കടലില്‍ ഇറങ്ങരുതെന്ന് കര്‍ശ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
അതേസമയം കേരളത്തിന്‍റെ വിവിധ തീരങ്ങളില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. കനത്ത മഴക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ പ്രദേശത്ത് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
