Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightടി.വി.കെയുടെ...

ടി.വി.കെയുടെ പ്രകടനപത്രിക പുറത്തുവിട്ടു: വീടുകൾക്ക് മുന്നിൽ വിസിൽ ചിഹ്നം കോലമായി വരച്ചിടണമെന്ന് വിജയ്

text_fields
bookmark_border
ടി.വി.കെയുടെ പ്രകടനപത്രിക പുറത്തുവിട്ടു: വീടുകൾക്ക് മുന്നിൽ വിസിൽ ചിഹ്നം കോലമായി വരച്ചിടണമെന്ന് വിജയ്
cancel

ചെന്നൈ: ടി.വി.കെയുടെ പ്രകടനപത്രിക പുറത്തുവിട്ടു. വീടുകൾക്ക് മുന്നിൽ വിസിൽ ചിഹ്നം കോലമായി വരച്ചിടണമെന്ന് ടി.വി.കെ അധ്യക്ഷൻ വിജയ് ജനങ്ങളോട് അഭ്യർഥിച്ചു. ഇത് തനിക്ക് ലഭിക്കുന്ന വലിയ ആദരവാകുമെന്നും വിജയ് ചൂണ്ടിക്കാട്ടി. 60 വയസ്സിന് താഴെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ നൽകും. ഒരു കുടുംബത്തിന് പ്രതിവർഷം ആറ് സൗജന്യ പാചക വാതക സിലിങ്ങറുകൾ നൽകും. സാമ്പത്തിക ഭദ്രതയില്ലാത്ത കുടുംബത്തിലെ പെൺകുട്ടികൾക്ക് വിവാഹത്തിന് ഒരു പവൻ സ്വർണവും പട്ട് സാരിയും. ഒന്ന് മുതൽ 12 ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് പ്രതിവർഷം 15,000 രൂപ നൽകുമെന്നും ടി.വി.കെ പ്രകടനപത്രികയിൽ വിജയ് ചൂണ്ടിക്കാട്ടി.

സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങൾക്ക് അഞ്ച് ലക്ഷം പലിശ രഹിത വായ്പ നൽകും. വിദ്യാഭ്യാസത്തിന് 20 ലക്ഷം വരെ ഈടില്ലാതെ വായ്പ നൽകും. തമിഴ്നാട്ടിനെ ലഹരിയില്ലാത്ത സംസ്ഥാനമാകും. ഓരോ സ്‌കൂളിലും ലഹരി വിരുദ്ധ സമിതികൾ രൂപികരിക്കും. ഒരു കുടുംബത്തിന് 25 ലക്ഷം വരെ ആരോഗ്യ ഇൻഷൂറൻസ് നൽകും. ബിരുദം കഴിഞ്ഞ് ജോലിയില്ലാത്തവർക്ക് പ്രതിമാസം 4000 രൂപ നൽകും. പ്ലസ്ടു/ ഡിപ്ലോമ കഴിഞ്ഞവർക്ക് പ്രതിമാസം 2500 രൂപ നൽകും. സർക്കാർ സേവനങ്ങൾ വേഗത്തിൽ ജനങ്ങളിൽ എത്തിക്കാൻ പ്രത്യേക സമിതി രൂപികരിക്കും. ഇതുവഴി 18000 രൂപ മാസ ശമ്പളത്തിൽ അഞ്ചുലക്ഷം യുവതീ-യുവാക്കൾക്ക് ജോലി ലഭ്യമാക്കും. ക്ഷേമ പെൻഷൻ 3000 രൂപയാക്കും. എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുമെന്നും ടി.വി.കെ പ്രകടനപത്രികയിൽ പറയുന്നു.

അംഗൻവാടി ടീച്ചേഴ്‌സിന്റെ ശമ്പളം 18,000 ആക്കും. ഹെൽപേഴ്സിന്റെ ശമ്പളം 10,000 ആക്കി ഉയർത്തും. നെയ്ത്തുകാർക്ക് ലോക വിപണിയിൽ വിൽപനക്കായി പ്രത്യേക സംവിധാനം ഒരുക്കും. നെയ്ത്തുകാർക്ക് ഒരു കുടുംബത്തിന് പ്രതിവർഷം 30,000 രൂപ നൽകും. 500 മുതൽ 1500 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി. നെയ്ത്തുകാരുടെ പെൻഷൻ മാസം മൂവായിരമാക്കി ഉയർത്തും. ചെറുകിട വ്യവസായികൾക്കായി 15,000 കോടി രൂപ വകയിരുത്തും. അഞ്ച് ഏക്കറിൽ താഴെയുള്ള കർഷകരുടെ സഹകരണ സംഘത്തിലെ കടം എഴുതിത്തള്ളും. അഞ്ച് ഏക്കറിൽ കൂടുതൽ ഭൂമിയുള്ളവരുടെ 50 ശതമാനം കടം എഴുതിത്തള്ളും. നെൽസംരക്ഷണത്തിന് പ്രത്യേക പദ്ധതി. അഞ്ച് വർഷം സർക്കാർ സ്ഥാപനങ്ങളിൽ താൽകാലിക ജീവനക്കാരായുള്ളവരെ സ്ഥിരപ്പെടുത്തും. പൊലീസുകാരുടെ ശമ്പളം ഉയർത്തും. 20 വർഷം സർവിസ് പൂർത്തിയാക്കി പിരിയുമ്പോൾ 15 ലക്ഷം രൂപ നൽകുമെന്നും ടി.വി.കെ പ്രകടന പത്രികയിൽ ചൂണ്ടിക്കാട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manifestoTaminaduassembly electionTVK Vijay
News Summary - TVK's manifesto released: Vijay wants whistle symbol to be painted in front of houses
Next Story