‘ടി.വി കള്ളൻ’ ഒടുവിൽ പിടിയിൽ
text_fieldsതിരൂർ: സംസ്ഥാനത്തിനകത്തും പുറത്തുമായി ഹോട്ടലുകളിൽ മുറിയെടുത്ത് ടി.വി മോഷ്ടിക്കുന്നയാൾ ഒടുവിൽ പിടിയിൽ. പാലക്കാട് സ്വദേശി ശ്രീകുമാറാണ് കോയമ്പത്തൂരിലെ ആഡംബര ഹോട്ടലിൽ സമാന രീതിയിൽ മുറിയെടുത്ത് ടി.വിയുമായി കടക്കുന്നതിനിടെ പിടിയിലായത്.
തിരൂരിലെ ടൂറിസ്റ്റ് ഹോമിൽ കഴിഞ്ഞ ജൂൺ 24ന് മുറിയെടുത്ത് സമാന രീതിയിൽ ടി.വി മോഷ്ടിച്ചിരുന്നു. സി.സി.ടി.വിയിൽ പതിഞ്ഞെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. വ്യാജരേഖകൾ ഹാജരാക്കി മുറിയെടുത്ത് ടി.വി കവരുന്നതാണ് ഇയാളുടെ രീതി. വിവിധ സ്റ്റേഷനുകളിൽ പരാതിയുള്ളതിനാൽ രണ്ട് ദിവസത്തിനകം കോയമ്പത്തൂരിൽനിന്ന് തിരൂരിലെത്തിക്കുമെന്ന് എസ്.ഐ സുമേഷ് സുധാകർ പറഞ്ഞു.
