Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂ​ട​ത്താ​യി കൊലപാതക...

കൂ​ട​ത്താ​യി കൊലപാതക പരമ്പര: സീ​രി​യലി​െൻറ സംപ്രേഷണത്തിന്​ സ്​റ്റേ

text_fields
bookmark_border
കൂ​ട​ത്താ​യി കൊലപാതക പരമ്പര: സീ​രി​യലി​െൻറ സംപ്രേഷണത്തിന്​ സ്​റ്റേ
cancel

കൊ​​ച്ചി: കൂടത്തായി​ കൊലപാതക പരമ്പര പശ്ചാത്തലമാക്കി ടി.വി സീരിയൽ സംപ്രേഷണം ചെയ്യുന്നത്​ ഹൈകോടതി സ്​റ്റേ ചെയ്​തു. രണ്ടാഴ്​ചത്തേക്കാണ്​ സീരിയൽ സ്​റ്റേ ചെയ്​തത്​. കൂ​​ട​​ത്താ​​യി സം​​ഭ​​വം സി​​നി​​മ​​യും സീ​​രി​​യ ​​ലു​​മാ​​ക്കു​​ന്ന​​തി​​നെ​​തി​​രെ ​കേ​​സി​​ലെ സാ​​ക്ഷി സമർപ്പിച്ച ഹ​​ര​​ജിയിലാണ്​ കോടതി ഉത്തരവ്​.

കൂ​​ട​​ത്താ​​യി​​യി​​ൽ ജോ​​ളി​​യെ​​ന്ന യു​​വ​​തി ഭ​​ർ​​ത്താ​​വി​​നെ​​യും ബ​​ന്ധു​​ക്ക​​ളെ​​യും വി​​ഷം ന​ ​ൽ​​കി കൊ​​ല​​പ്പെ​​ടു​​ത്തി​​യ സം​​ഭ​​വ​​ത്തെ തു​​ട​​ർ​​ന്ന് കോ​​ട​​ഞ്ചേ​​രി പൊ​​ലീ​​സ് ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്ത കേ​​സി​​ലെ മു​​ഖ്യ സാ​​ക്ഷി​​യും കൂ​​ട​​ത്താ​​യി സ്വ​​ദേ​​ശി​​യു​​മാ​​യ ബാ​​വ എ​​ന്ന മു​​ഹ​​മ്മ​​ദാ​​ണ്​ ഹ​​ര​​ജി ന​​ൽ​​കി​​യ​​ത്.

കൊ​​ല​​പാ​​ത​​ക പ​​ര​​മ്പ​​ര ആ​​സ്പ​​ദ​​മാ​​ക്കി സീ​​രി​​യ​​ൽ പ്ര​​ദ​​ർ​​ശി​​പ്പി​​ക്കാ​​ൻ തു​​ട​​ങ്ങി​​യെ​​ന്നും ഇ​​തേ വി​​ഷ​​യ​​ത്തി​​ൽ ര​​ണ്ട്​ സി​​നി​​മ​​ക​​ൾ കൂ​​ടി ഒ​​രു​​ങ്ങു​​ന്നു​​ണ്ടെ​​ന്നും അ​​ന്വേ​​ഷ​​ണ​​ത്തെ ബാ​​ധി​​ക്കു​​ന്ന ത​​ര​​ത്തി​​ൽ സീ​​രി​​യ​​ൽ സം​​പ്രേ​​ഷ​​ണം ചെ​​യ്യു​​ന്ന​​ത് കോ​​ട​​തി​​യ​​ല​​ക്ഷ്യ​​മാ​​ണെ​​ന്നും ബാവ ഹരജിയിൽ ചൂ​​ണ്ടി​​ക്കാ​​ട്ടി. ഇ​പ്പോൾ ഇത്തരത്തിൽ സീരിയൽ സംപ്രേക്ഷണം ചെയ്യുന്നത്​ കേസിലെ സാക്ഷികളായ തനിക്കും ത​​​െൻറ മാതാവിനും ബുദ്ധിമുട്ട്​ സൃഷ്​ടിക്കുന്നു. കേസിലെ മറ്റ്​ സാക്ഷികളിൽ പല രീതിയിലും സീരിയൽ സ്വാധീനം ചെലുത്തിയേക്കുമെന്നും കേസുമായി ബന്ധപ്പെട്ട അന്വേഷണം ശരിയാംവിധം നടക്കുന്നതിൽ സീരിയൽ ദോഷകരമായി ബാധിക്കുമെന്നും ഹരജിക്കാരൻ ആരോപിച്ചു.

പ്രോസിക്യൂഷനും കോടതിയിൽ ഇതേ നിലപാട്​ തന്നെയാണ്​ സ്വീകരിച്ചത്​. മൂന്ന്​ കേസിൽ ഇനിയും അന്വേഷണം പൂർത്തീകരിക്കാനുണ്ട്​. കേസുകളിൽ പലതിലു​ം അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്​. പ്രോസിക്യൂഷ​േൻറയും പ്രതികളുടേയും അവകാശങ്ങളെ ഹനിക്കുന്ന തരത്തിലാണ്​ സീരിയലി​​​െൻറ സംപ്രേഷണമെന്നും സീരിയലിന്​ യാഥാർഥ്യവുമായി ബന്ധ​മില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തുടർന്നാണ്​ കോടതി സീരിയൽ സംപ്രേക്ഷണം ചെയ്യുന്നതിന്​ സ്​റ്റേ ചെയ്​തത്​.

സം​​സ്​​​ഥാ​​ന സ​​ർ​​ക്കാ​​ർ, ഡി.​​ജി.​​പി, ഫ്ല​​വേ​​ഴ്സ് ടി.​​വി, ച​​ല​​ച്ചി​​ത്ര നി​​ർ​​മാ​​താ​​ക്ക​​ളാ​​യ ആ​​ൻ​​റ​​ണി പെ​​രു​​മ്പാ​​വൂ​​ർ, ഡി​​നി ഡാ​​നി​​യ​​ൽ തു​​ട​​ങ്ങി​​യ​​വ​​ർക്കെതിരെയാണ്​ ​ഹ​​ര​​ജി ന​​ൽ​​കി​​യി​​ട്ടു​​ള്ള​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsmalayalam newskoodathai murder tv serialKoodathai murder
News Summary - tv serial about koodathai murder stay -kerala news
Next Story