Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടി.വി. രാജേഷ് സി.പി.എം...

ടി.വി. രാജേഷ് സി.പി.എം കണ്ണൂർ ജില്ല ആക്ടിങ് സെക്രട്ടറി

text_fields
bookmark_border
ടി.വി. രാജേഷ് സി.പി.എം കണ്ണൂർ ജില്ല  ആക്ടിങ് സെക്രട്ടറി
cancel

കണ്ണൂർ: മുൻ എം.എൽ.എ ടി.വി. രാജേഷിനെ സി.പി.എം കണ്ണൂർ ജില്ല ആക്ടിങ് സെക്രട്ടറിയായി നിയമിച്ചു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി എന്നിവർ പ​ങ്കെടുത്ത ജില്ല കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നിലവിലെ സെക്രട്ടറി എം.വി. ജയരാജൻ കണ്ണൂർ ലോക്സഭ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായതിനെ തുടർന്നാണിത്. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗമാണ് ടി.വി. രാജേഷ്.

2019 ൽ വടകര ലോക്സഭ മണ്ഡലത്തിൽ പി. ജയരാജൻ മൽസരിക്കുന്ന വേളയിലാണ് എം.വി. ജയരാനെ ജില്ല ആക്ടിങ് സെ​ക്രട്ടറിയായി നിയമിച്ചത്. തുടർന്ന് നടന്ന ജില്ല സമ്മേളനത്തിൽ ഇദ്ദേഹം സെക്രട്ടറിയായി. ജില്ല കമ്മിറ്റി യോഗത്തില്‍ എന്‍. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം.വി. ജയരാജന്‍ സ്വാഗതം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tv rajeshCPM
News Summary - TV Rajesh CPM Kannur District Acting Secretary
Next Story