കഴിക്കാൻ പഞ്ചസാരവെള്ളവും അരി കുതിർത്തതും; ഭർതൃഗ്യഹത്തിൽ യുവതിക്ക് ദാരുണാന്ത്യം
text_fieldsഓയൂർ(കൊല്ലം): ഭർതൃവീട്ടിൽ യുവതിയായ വീട്ടമ്മ മരിച്ചത് സ്ത്രീധനത്തിനുവേണ്ടിയുള ്ള കൊടും പീഡനത്തിൽ. ചെങ്കുളം പറണ്ടോട് ചരുവിളവീട്ടിൽ തുഷാരയാണ് (26) മനസ്സിനെ മരവ ിപ്പിച്ച ക്രൂരതക്കൊടുവിൽ കഴിഞ്ഞ 21ന് മരിച്ചത്. സംഭവത്തിൽ ഭർത്താവ് പറണ്ടോട് ചരു വിളവീട്ടിൽ ചന്തുലാൽ (30), മാതാവ് ഗീതാലാൽ (55) എന്നിവരെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെ യ്തു. കൊടിയ മർദനത്തിലും പട്ടിണിക്കിട്ടും ചികിത്സ നിഷേധിച്ചും മരിക്കുേമ്പാൾ രണ്ടു കുട്ടികളുടെ അമ്മയായ തുഷാരക്ക് 20 കിലോ തൂക്കമേയുണ്ടായിരുന്നുള്ളൂ. പഞ്ചസാരവെള്ളവും അരി കുതിർത്തതും മാത്രമായിരുന്നു നാളുകളായി ഇവരുടെ ഭക്ഷണം.
കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരൻ-വിജയലക്ഷ്മി ദമ്പതികളുടെ മകൾ തുഷാരയെ ബോധക്ഷയത്തെതുടർന്നാണ് ജില്ല ആശുപത്രിയിൽ എത്തിച്ചത്, എങ്കിലും രക്ഷിക്കാനായില്ല. ബന്ധുക്കൾ ദുരൂഹത ആരോപിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് നാടിനെ നടുക്കിയ ക്രൂരത പുറത്തായത്. ഏറെനാളായി തുഷാരക്ക് ആഹാരം ലഭിച്ചിരുന്നില്ലെന്നും 20 കിലോ തൂക്കമേ ഉണ്ടായിരുന്നുള്ളൂവെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. ശരീരമാസകലം മുറിവും ചതവും ഉണങ്ങിയ മുറിപ്പാടുമുണ്ടായിരുന്നു. രോഗം ബാധിച്ച് അവശനിലയിലായെങ്കിലും ചികിത്സ നിഷേധിച്ചതിനെ തുടർന്നായിരുന്നു മരണം.
പോലീസ് പറയുന്നത്: 2013ലായിരുന്നു തുഷാരയുടെയും ചന്തുലാലിെൻറയും വിവാഹം. വിവാഹസമയത്ത് 20 പവൻ സ്വർണവും രണ്ടു ലക്ഷം രൂപയും സ്ത്രീധനമായി നൽകാമെന്ന് പറയുകയും 20പവൻ നൽകുകയും ചെയ്തു. മൂന്നു മാസം കഴിഞ്ഞപ്പോൾ രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടു. ചന്തുലാൽ താമസിച്ചിരുന്ന വീടും പറമ്പും കാറും വിറ്റതായി ബോധ്യപ്പെട്ടതോടെ തുഷാരയുടെ കുടുംബം ബാക്കി രണ്ടു ലക്ഷം രൂപ നൽകിയില്ല.
ഇതിനെതുടർന്നാണ് ചന്തുലാലും മാതാവും ചേർന്ന് തുഷാരയെ പീഡിപ്പിക്കാൻ തുടങ്ങിയത്. വീട്ടിൽ പോകാനോ വീട്ടുകാരെ ഫോണിൽ വിളിക്കാനോ തുഷാരയെ അനുവദിച്ചില്ല. രണ്ടു വർഷത്തിനിടെ മൂന്നു പ്രാവശ്യം മാത്രമാണ് തുഷാര വീട്ടുകാരുമായി ബന്ധപ്പെട്ടത്. ബന്ധുക്കൾ എത്തിയാൽ ഇതിെൻറ പേരിൽ ക്രൂരമായി മർദിക്കുമായിരുന്നു. ഇക്കാരണത്താൽ ബന്ധുക്കൾ വന്നിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
