തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ 75 ശതമാനം പോളിങ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലെ 32 തദ്ദേശ വാർഡുകളിൽ നടന്ന വോട്ടെടുപ്പിൽ 75.06 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.
ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ല പഞ്ചായത്തുകളിലെ മൂന്നും തിരുവനന്തപുരം, കൊച്ചി മുനിസിപ്പൽ കോർപേറഷനുകളിലെ രണ്ടും, വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലെ നാലും മുനിസിപ്പൽ കൗൺസിലുകളിലെ മൂന്നും ഗ്രാമപഞ്ചായത്തുകളിലെ ഇരുപതും വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 32 വാർഡുകളിലായി 1,48,192 സ്ത്രീകളും രണ്ട് ട്രാൻസ്ജെൻഡറുകളും ഉൾപ്പെടെ ആകെ 2,82,645 വോട്ടർമാരുണ്ടായിരുന്നു.
വോട്ടെടുപ്പ് സമാധാനപരമായിരുന്നു. വോട്ടെണ്ണൽ ഇന്ന് രാവിലെ 10ന് വിവിധ കേന്ദ്രങ്ങളിൽ നടത്തും.