Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വപ്ന പാതയിലേക്ക്;...

സ്വപ്ന പാതയിലേക്ക്; തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം നാളെ

text_fields
bookmark_border
സ്വപ്ന പാതയിലേക്ക്; തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം നാളെ
cancel

കോഴി ക്കോട്-വയനാട് ഗതാഗതം സുഗമമാക്കുക, വിനോദസഞ്ചാര-വ്യാപാര മേഖലകൾക്ക് വൻ ഉണർവ് നൽകുക എന്ന ലക്ഷ്യത്തോടെ കേരളത്തിന്‍റെ സ്വ‌പ്ന പദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി മേപ്പാടി തുരങ്ക പാത യാഥാർത്ഥ്യമാവുന്നു. കിഫ്ബി ധനസഹായത്തിൽ 2134 കോടി രൂപ ചെലവഴിച്ചാണ് സ്വപ്‌ന പദ്ധതി നിർമാണം ആരംഭിക്കുന്നത്.
കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലെന്നാണിത്. ഇന്ത്യയിലെ ദൈർഘ്യമേറിയ രണ്ടാമത്തെ ട്വിൻ ട്യൂബ് ടണലാണ് കോഴി ക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിച്ചു നിർമിക്കുന്നത്.
താമരശ്ശേരി ചുരത്തിലെ തിരക്കുകൾ ഒഴിവാക്കുന്നതിനും, കൊച്ചി-ബാംഗ്ലൂർ വ്യാവസായിക ഇടനാഴിയുടെ ഭാഗമായതും ടൂറിസം മേഖലയിൽ അനന്തമായ സാധ്യതകളുടെ വാതിൽ തുറക്കുന്നതുമായ തുരങ്കപാത വികസന രംഗത്ത് വൻ കുതിച്ചുചാട്ടം തന്നെ സൃഷ്ടിക്കും. നിർമാണ ഉദ്ഘാടനം 2025 ആഗസ്റ്റ് 31ന് ഞായറാഴ്ച വൈകീട്ട് 4 മണിക്ക് ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ആനക്കാംപൊയിൽ സെന്‍റ് മേരീസ് യു.പി സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് നിർവഹിക്കും. ബഹു. പൊതുമരാമത്ത് മന്ത്രി ശ്രീ. പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷതവഹിക്കുന്ന ചടങ്ങിൽ മന്ത്രിമാർ, എം.പി.-എം.എൽ.എ.മാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രതിനി ധികൾ തുടങ്ങിയവർ സംബന്ധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tunnel wayKIFBIKozhikodeWayanad
News Summary - Tunnel construction inauguration
Next Story