Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

13കാരനെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപകന് 30 വർഷം കഠിന തടവും രണ്ടുലക്ഷം പിഴയും

text_fields
bookmark_border
13കാരനെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപകന് 30 വർഷം കഠിന തടവും രണ്ടുലക്ഷം പിഴയും
cancel
camera_alt

അബ്ബാസ്

പട്ടാമ്പി: 13കാരനെ അതിക്രൂരമായി പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ട്യൂഷൻ അധ്യാപകന് 30 വർഷം കഠിന തടവും 2,00,000 രൂപ പിഴയും ശിക്ഷ. കോട്ടോപ്പാടം ഭീമനാട് എളംപുലാവിൽ അബ്ബാസി(51)നെയാണ് പട്ടാമ്പി അതിവേഗ കോടതി ജഡ്ജ് സതീഷ്കുമാർ ശിക്ഷിച്ചത്. പിഴ സംഖ്യ ഇരക്ക് നൽകാനും വിധിയായി.

നാട്ടുകൽ ഇൻസ്‌പെക്ടർ സിജോ വർഗീസാണ് കേസ് രജിസ്റ്റർ ചെയ്ത് അനേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എസ്. നിഷ വിജയകുമാർ ഹാജരായി. അഡ്വ. ദിവ്യലക്ഷ്മി, പട്ടാമ്പി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ മഹേശ്വരി എന്നിവർ പ്രോസിക്യൂഷനെ അസ്സിസ്റ്റ്‌ ചെയ്തു. കേസിൽ 26 രേഖകൾ ഹാജരാക്കി. 20 സാക്ഷികളെ വിസ്തരിച്ചു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tuition teacher gets 30-yr rigorous imprisonment and 2 lakh fine for molesting minor student
Next Story