Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്യൂഷൻ മാസ്റ്റർ പോക്സോ കേസിൽ അറസ്റ്റിൽ

text_fields
bookmark_border
ട്യൂഷൻ മാസ്റ്റർ പോക്സോ കേസിൽ അറസ്റ്റിൽ
cancel
camera_alt

പോക്സോ കേസിൽ അറസ്റ്റിലായ ട്യൂഷൻ അധ്യാപകൻ വടകര മുക്കാളിയിലെ എം. രാധാകൃഷ്ണൻ

മാഹി: എട്ടാംക്ലാസ് വിദ്യാർഥിനിയോട് ലൈംഗികച്ചുവയോടെ പെരുമാറിയ ട്യൂഷൻ സെന്റർ അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. മാഹി ഭാരതീയാർ റോഡിൽ വാടകക്ക് താമസിക്കുന്ന വടകര മുക്കാളി ദേവികൃഷ്ണയിൽ എം. രാധാകൃഷ്ണൻ (62) ആണ് പിടിയിലായത്​.

മാഹി സി.ഐ എ. ശേഖറിന്റെ നേതൃത്വത്തിൽ എസ്.ഐ റീന മേരി ഡേവിഡും സംഘവും പ്രതിയെ അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം. ട്യൂഷന് അധ്യാപകന്റെ വീട്ടിലെത്തിയതായിരുന്നു വിദ്യാർഥിനി. അധ്യാപകൻ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചതോടെ കുതറിയോടി രക്ഷിതാക്കളെ വിവരമറിയിച്ചു. തുടർന്ന് മാഹി പൊലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ടിന്റെ നിർദേശപ്രകാരം പെൺകുട്ടിയിൽ നിന്ന് മൊഴിയെടുത്ത് പോക്സോ നിയമപ്രകാരം കേസെടുത്തു. പ്രതിയെ ശനിയഴ്ച പുതുച്ചേരി കോടതിയിൽ ഹാജരാക്കും.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tuition teacher arrested in pocso case.
Next Story