Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Articlechevron_rightകോവിഡും ക്ഷയരോഗ...

കോവിഡും ക്ഷയരോഗ നിയന്ത്രണവും

text_fields
bookmark_border
Tuberculosis in India: TB still a bigger killer than Covid in India
cancel

'എല്ലാ ചുമയും കോവിഡല്ല'' -സംസ്​ഥാനത്തെ ഏതാണ്ടെല്ലാ സർക്കാർ ആശുപത്രികൾക്കു മുന്നിലും ഇൗ തലക്കെ​േട്ടാടെ, ആരോഗ്യവകുപ്പ്​ വിശദമായൊരു പരസ്യം നൽകിയിട്ടുണ്ട്​. തുടർന്നുള്ള വരികളിൽ കാര്യങ്ങൾ വ്യക്​തവുമാണ്​. അതിങ്ങനെയൊണ്​: 'രണ്ടാഴ്​ചയിൽ അധികാം നീണ്ടുനിൽക്കുന്ന ചുമ, പനി, ഭാരക്കുറവ്​, വിശപ്പില്ലായ്​മ, രക്​തം കലർന്ന കഫം എന്നിവ ക്ഷയത്തി​െൻറ ലക്ഷണങ്ങളാകാം''. ഇപ്പറഞ്ഞ രോഗലക്ഷണങ്ങളുള്ളവർ തൊട്ടടുത്തുള്ള ക്ഷയരോഗാശുപത്രിയിൽ പോയി പരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ്​ നിർദേശിക്കുന്നുണ്ട്​.

ഇതെഴുതു​േമ്പാൾ, നമ്മുടെ രാജ്യത്ത്​ പ്രതിദിന കോവിഡ്​ നിരക്ക്​ നന്നേ കുറഞ്ഞിരിക്കുകയാണ്​; മരണ നിരക്കിലും കുറവുണ്ട്​. പൂർണമായി മുക്​തമായി എന്നു പറയാനാകില്ലെങ്കിലും, രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതും വാക്​സിൻ യാഥാർഥ്യമായതു​െമല്ലാം ഒരു പരിധിവരെയെങ്കിലും മഹാമാരിയെ പ്രതിരോധിക്കാൻ ആത്​മവിശ്വാസം നൽകുന്ന ഘടകങ്ങൾ തന്നെയാണ്​.


എന്നാൽ, മഹാമാരിക്കിടയിൽ നമ്മുടെ ആരോഗ്യ മേഖല അവഗണിക്കുകയോ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാൻ കഴിയാതെ വരികയോ ചെയ്​ത വേറെയും മേഖലകളുണ്ട്​. ഇന്ത്യയിൽ ലോക്​ഡൗൺ പ്രഖ്യാപിച്ചശേഷം ലക്ഷക്കണക്കിന്​ കുട്ടികൾക്ക്​ പ്രതിരോധകുത്തിവെപ്പുകൾ എടുക്കാനായില്ല എന്നത്​ കേന്ദ്ര ആരോഗ്യ മന്ത്രാലയം തന്നെ സമ്മതിക്കുന്നുണ്ട്​.

അർബുദ ചികിത്സാ മേഖല​യെയും കോവിഡ്​ ദുർബലപ്പെടുത്തി. ഇക്കൂട്ടത്തിൽതന്നെയാണ്​ ക്ഷയരോഗ ചികിത്സയുടെ സ്​ഥാനവും. അടുത്ത അഞ്ച്​ വർഷത്തോടെ, രാജ്യത്തെ ക്ഷയരോഗമുക്​തമാക്കാനുള്ള നടപടികളുമായി മു​േന്നാട്ടുപോകവെയാണ്​ ലോക്​ഡൗൺ പ്രസ്​തുത യജ്ഞത്തി​െൻറ താളം കെടുത്തിയത്​.


ലോ​ക​ത്ത്​ ക്ഷ​യ (ടി.​ബി- ട്യൂ​ബ​ർ​കു​ലോ​സി​സ്)​രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു​കൊ​ണ്ടി​രി​ക്ക​യാ​ണെ​ങ്കി​ലും, രോ​ഗ​ത്തെ പി​ടി​ച്ചു​കെ​ട്ടി എ​ന്നു പ​റ​യാ​നാ​യി​ട്ടി​ല്ല. 2019ൽ മാത്രം ഒ​രു കോ​ടി പേ​ർ​ക്കെ​ങ്കി​ലും രോ​ഗം സ്​​ഥി​രീ​ക​രി​ക്കു​ക​യും അ​തി​ൽ 14 ല​ക്ഷം പേ​ർ മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങി​യെ​ന്നു​മാ​ണ്​ ​ഗ്ലോ​ബ​ൽ ട്യൂ​ബ​ർ​കു​ലോ​സി​സ്​ റി​പ്പോ​ർ​ട്ട്​ (2020)വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ലോകത്ത്​ ഏറ്റവും കൂടുതൽ ക്ഷയരോഗികളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുമുണ്ട്​. നമ്മുടെ രാജ്യത്ത്​ ഒരു വർഷം 27 ലക്ഷം പേരിൽ ക്ഷയരോഗം റ​ിപ്പോർട്ട്​ ​െചയ്യുന്നുവെന്നാണ്​ കണക്കാക്കിയിരിക്കുന്നത്​. നാല്​ ലക്ഷം മരണങ്ങളും. അഥവാ, ലോകത്ത്​ റിപ്പോർട്ട്​ ചെയ്യപ്പെടുന്ന രോഗികളിൽ നാലിലൊന്നും ഇന്ത്യയിലാണ്​.


മറ്റൊരു കണക്കനുസരിച്ച്​, ഇന്ത്യയിൽ പ്രതിദിനം 1200ലേറെ പേർ ക്ഷയരോഗം മുലം മരണപ്പെടുന്നുണ്ട്​. ഇത്രയും അപകടകരമായൊരു രോഗം നിവാരണം ചെയ്യാനുള്ള സർവ സംവിധാനങ്ങളും ലോക്​ഡൗൺ വഴി മാസങ്ങളോളം നിലച്ചുവെന്നത്​ ചെറിയ കാര്യമല്ല. അതി​െൻറ പ്രത്യാഘാതങ്ങൾ എന്തൊക്കെയെന്ന്​ ഇനിയൂം പഠനവിധേയമാക്കേണ്ടിയിരിക്കുന്നു.

ഏതായാലും, 2025ഒാടെ ക്ഷയരോഗത്തെ പൂർണമായും നിർമാർജ്ജനം ചെയ്യാനുള്ള 'നാഷനൽ ടി.ബി എലിമിനേഷൻ പ്രോഗ്രാം' അതിനപ്പുറവും കടക്കുമെന്ന്​ ഏറെക്കുറെ വ്യക്​തമായിരിക്കുന്നു. അതുസംബന്ധിച്ച കണക്കുകൾ ഇതിനകം തന്നെ പുറത്തുവന്നു കഴിഞ്ഞു.

കേന്ദ്ര ആരോഗ്യമന്ത്രാലയം തന്നെ പുറത്തുവിട്ട കണക്കനുസരിച്ച്​, കോവിഡ്​ കാലയളവിൽ ടി.ബി പരിശോധന 30 ശതമാനമെങ്കിലും കുറഞ്ഞിട്ടുണ്ട്​. സ്വാഭാവികമാണത്​. എന്തെന്നാൽ, മഹാമാരിയെ നേരിടാൻ സർവ ആ​േരാഗ്യ സംവിധാനങ്ങളും ആ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നുവല്ലൊ.


മാ​ത്രവുമല്ല, ആവശ്യത്തിന്​ സൗകര്യവും ഇവിടെയില്ല. ഉദാഹരണത്തിന്​, നഴ്​സുമാരുടെ എണ്ണമെടുക്കുക. ആയിരം രോഗിക്ക്​ രണ്ട്​ നഴ്​സുപോലും നമ്മുടെ രാജ്യത്തില്ല. ലോകാരോഗ്യ സംഘടന നിർദേശിച്ചതിനേക്കാൾ 43 ശതമാനം കുറവാണിത്​. അതുകൊണ്ടുതന്നെ, ലഭ്യമായ സൗകര്യങ്ങളത്രയും കോവിഡ്​ ചികിത്സക്ക്​ പോയി. സ്വാഭാവികമായും ക്ഷയരോഗ ചികിത്സയടക്കം നിലച്ചുപോവുകയും ചെയ്​തു. പുതിയ രോഗികൾ റിപ്പോർട്ട്​ ചെയ്​തതുമില്ല, നിലവിലുള്ള രോഗികളുടെ ചികിത്സ മുടങ്ങുകയും ചെയ്​തു.

കുട്ടികൾക്കുള്ള ടി.ബി പ്രതിരോധ പദ്ധതികളെയും ഇത്​ കാര്യമായി ബാധിച്ചു. രാജ്യത്ത്​ ലോക്​ഡൗണി​െൻറ ആദ്യ നാല്​ മാസങ്ങളിൽ മാത്രം പത്ത്​ ലക്ഷം കുട്ടികൾ​ക്കെങ്കിലും ബി.സി.ജി കുത്തിവെപ്പ്​ എടുക്കാനായി​ല്ല എന്നാണ്​ റിപ്പോർട്ട്​ വ്യക്​തമാക്കുന്നത്​. ഇത്​ കുട്ടികളിലടക്കം രോഗം വ്യാപിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു.


അഞ്ച്​ ലക്ഷം പേർക്ക്​ അധികമായി കോവിഡ്​ കാലത്ത്​ ​േരാഗം ​റിപ്പോർട്ട്​ ചെയ്യപ്പെ​​േട്ടക്കാമെന്നാണ്​ ആരോഗ്യ മാന്ത്രാലയം മുന്നറിയിപ്പ്​ നൽകിയിരിക്കുന്നത്​. ഒന്നര ലക്ഷം അധികം മരണം റി​േപ്പാർട്ട്​ ചെയ്യാനുള്ള സാധ്യതയും സർക്കാർ വൃത്തങ്ങൾ കാണുന്നു. മറ്റൊരർഥത്തിൽ, കോവിഡിനോളം അപകടകരമായ മറ്റൊരു വ്യാധിയെയാണ്​ ഇൗ കാലത്ത്​ പൊതുജനങ്ങളും ഭരണകൂടവും അവഗണിച്ചു കളഞ്ഞത്​.

ഏറിയും കുറഞ്ഞും ഇൗ പ്രശ്​നം കേരളത്തിലും നിലനിൽക്കുന്നുണ്ട്​. സംസ്​ഥാന ആരോഗ്യ മന്ത്രാലയം ഏതാനും ദിവസം മുമ്പ്​ പുറത്തുവിട്ടകണക്കു പ്രകാരം, ക്ഷയരോഗം ബാധിച്ച കോവിഡ്​ രോഗികളിലെ മരണ നിരക്ക്​ 15 ശതമാനത്തിൽ കൂടുതലാണ്​. കേരളത്തി​െൻറ പൊതു കോവിഡ്​ മരണ നിരക്ക്​ അരശതമാനത്തിലും താഴെ നിൽക്കു​േമ്പാഴാണ്​ ഇൗ അവസ്​ഥ.


ക്ഷയരോഗികൾ കൂടിയായ കോവിഡ്​ ബാധിതർക്ക്​ കൂടുതൽ നിരീക്ഷണവും മികച്ച ചികിത്സയും ആവശ്യമുണ്ടെന്നാണ്​ ഇത്​ വ്യക്​തമാക്കുന്നത്​. പക്ഷെ, താരതമ്യേന മികച്ച ആരോഗ്യ സംവിധാനങ്ങളുള്ള കേരളത്തിൽപോലും മറിച്ചാണ്​ സ്​ഥിതി. ലോക്​ഡൗൺ കാരണം, ഇവിടെയും മുൻവർഷങ്ങളിലേതുപോലെ പുതിയ രോഗങ്ങൾ റി​േപ്പാർട്ട്​ ചെയ്യപ്പെട്ടിട്ടില്ല.

ദേശീയ തലത്തിൽ 30 ശതമാനത്തി​െൻറ കുറവാണ്​ രേഖ​പ്പെടുത്തിയതെങ്കിൽ, കേരളത്തിൽ അത്​ 44 ശതമാനമാണ്​. 2019 മാർച്ച്​ മുതൽ 2020 മാർച്ച്​ വരെ 18,676 പുതിയ കേസുകൾ റിപ്പോർട്ട്​ ചെയ്യപ്പെട്ട​േപ്പാൾ കോവിഡ്​ കാലത്ത്​ അത്​ പതിനൊന്നായിരത്തിലും താഴെയാണ്​. താരതമ്യേന കുറഞ്ഞ ചികിത്സാ സംവിധാനങ്ങൾ നിലനിൽക്കുന്ന കോഴിക്കോട്​, വയനാട്​, മലപ്പുറം ജില്ലകളിലും ഇൗ മാറ്റം പ്രകടമാണ്​.


ഇൗ ജില്ലകളിൽ യഥാക്രമം, 50%, 40%, 40% എന്നിങ്ങനെയാണ്​ റിപ്പോർട്ട്​ ചെയ്യപ്പെട്ട കേസുകൾ കുറഞ്ഞിരിക്കുന്നത്​. ലോക്​ഡൗണി​െൻറ തുടക്കത്തിൽ സർക്കാർ ആശുപത്രികളെല്ലാം, കോവിഡ്​ കെയർ സെൻററുകളും മറ്റും ആക്കിയതക്കം ഇതിന്​ ആക്കം കൂട്ടിയിട്ടുണ്ട്​. ഒരുവേള, ക്ഷയരോഗ ചികിത്സ തന്നെയും സംസ്​ഥാനത്ത്​ നിലച്ചുപോകുന്ന അവസ്​ഥയുമുണ്ടായി. ​

ഗ്രാമപ്രദേശങ്ങളിൽ ആശാവർക്കർമാരുടെ പ്രവർത്തന ഫലമായാണ്​ പുതിയ രോഗികളെ കണ്ടെത്തിക്കൊണ്ടിരുന്നതും രോഗികൾക്ക്​ ആവശ്യമായ ചികിത്സയും പരിചരണവും നൽകിയിരുന്നതും. ലോക്​ഡൗണിൽ അതും അവതാളത്തിലായതും റിപ്പോർട്ടിങ്​ കുറയാൻ കാരണമായി. ഇങ്ങനെയൊക്കെയാണെങ്കിലൂം, ക്ഷയരോഗികളിലെ മരണനിരക്ക്​ ​െപാതുവിൽ കേരളത്തിൽ കുറയ്​ക്കാനായി എന്നതു മാത്രമാണ്​ ഇതി​െൻറ മറ്റൊരു വശം. എങ്കിലും, കോവിഡിലെന്ന​ പോലെ, ക്ഷയരോഗത്തിലും ഇപ്പോഴൂം ജാഗ്രത കൈവെടിയാനായിട്ടില്ല എന്നതാണ്​ ഇൗ കണക്കുകൾ വ്യക്​തമാക്കുന്നത്​.

Show Full Article
TAGS:Tuberculosis TB covid 
Next Story