Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാന ടി.ടി.ഐ...

സംസ്ഥാന ടി.ടി.ഐ കലോത്സവം: കണ്ണൂർ ജേതാക്കൾ

text_fields
bookmark_border
സംസ്ഥാന ടി.ടി.ഐ കലോത്സവം: കണ്ണൂർ ജേതാക്കൾ
cancel
camera_alt

സം​സ്ഥാ​ന ടി.​ടി.​ഐ ക​ലോ​ത്സ​വ​ത്തി​ൽ​ ജേ​താ​ക്ക​ളാ​യ ക​ണ്ണൂ​ർ ജി​ല്ല ടീം

പാ​ല​ക്കാ​ട്: സം​സ്ഥാ​ന ടി.​ടി.​ഐ, പി.​പി.​ടി.​ടി.​ഐ ക​ലോ​ത്സ​വം സ​മാ​പി​ച്ചു. ടി.​ടി.​ഐ വി​ഭാ​ഗ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ല 106 പോ​യ​ന്റു​മാ​യി ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. 100 പോ​യ​ന്റ് നേ​ടി​യ മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ൾ ര​ണ്ടാം​സ്ഥാ​നം പ​ങ്കി​ട്ടു. 94 പോ​യ​ന്റു​ള്ള കാ​സ​ർ​കോ​ടാ​ണ് മൂ​ന്നാം​സ്ഥാ​ന​ത്ത്. പി.​പി.​ടി.​​ടി.​ഐ വി​ഭാ​ഗ​ത്തി​ൽ 94 പോ​യ​ന്റു​ക​ളു​മാ​യി കോ​ട്ട​യം, തൃ​ശൂ​ർ ജി​ല്ല​ക​ളാ​ണ് ഒ​ന്നാം​സ്ഥാ​ന​ത്ത്. 84 പോ​യ​ന്റു​ള്ള കോ​ഴി​ക്കോ​ട് ര​ണ്ടും 83 പോ​യ​ന്റു​ള്ള തി​രു​വ​ന​ന്ത​പു​രം മൂ​ന്നും സ്ഥാ​ന​ത്തെ​ത്തി.

അ​ധ്യാ​പ​ക വി​ഭാ​ഗ​ത്തി​ൽ 27 പോ​യ​ന്റു​ക​ളു​മാ​യി പാ​ല​ക്കാ​ട്, ഇ​ടു​ക്കി, കാ​സ​ർ​കോ​ട്, വ​യ​നാ​ട്, എ​റ​ണാ​കു​ളം ജി​ല്ല​ക​ൾ ഒ​ന്നാം​സ്ഥാ​നം പ​ങ്കി​ട്ടു. 25 പോ​യ​ന്റു​ക​ൾ വീ​തം നേ​ടി​യ പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളാ​ണ് ര​ണ്ടാ​മ​ത്. 18 പോ​യ​ന്റു​മാ​യി തി​രു​വ​ന​ന്ത​പു​രം മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ടി.​ടി.​​ഐ വി​ഭാ​ഗം സ്കൂ​ൾ ത​ല​ത്തി​ൽ കാ​സ​ർ​കോ​ട് ഡ​യ​റ്റ് 59ഉം ​ഇ​ടു​ക്കി ഡ​യ​റ്റ് 56ഉം ​ഇ​ടു​ക്കി അ​ൽ അ​സ്ഹ​ർ ടി.​ടി.​ഐ 55ഉം ​പോ​യ​ന്റ് നേ​ടി ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

സം​സ്ഥാ​ന പി.​പി.​ടി.​ടി.​ഐ ക​ലോ​ത്സ​വ​ത്തി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ് പ​ങ്കി​ട്ട കോ​ട്ട​യം ജി​ല്ല ടീം

പി.​പി.​ടി.​ടി.​ഐ വി​ഭാ​ഗം സ്കൂ​ൾ ത​ല​ത്തി​ൽ തൃ​ശൂ​ർ ഒ​ല്ലൂ​രി​ലെ വി​ദ്യ പി.​പി.​ടി.​ടി.​ഐ ആ​ണ് 94 പോ​യ​ന്റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്ത്. 84 പോ​യ​ന്റു​മാ​യി കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് ഗ​വ. ​ഐ.​ടി.​ഇ ര​ണ്ടും 72 പോ​യ​ന്റു​മാ​യി കോ​ട്ട​യം പാ​ലാ എ​സ്.​എ​ച്ച്.​പി.​പി.​ടി.​ടി.​ഐ മൂ​ന്നും സ്ഥാ​ന​ത്തെ​ത്തി. അ​ധ്യാ​പ​ക വി​ഭാ​ഗ​ത്തി​ൽ 18 പോ​യ​ന്റു​ക​ളു​മാ​യി തി​രു​വ​ന​ന്ത​പു​രം പൂ​വ​ച്ച​ൽ ജി.​വി.​എ​ച്ച്.​എ​സ്.​എ​സും വ​യ​നാ​ട് മാ​ന​ന്ത​വാ​ടി സെ​ന്റ് ജോ​സ​ഫ് ടി.​ടി.​ഐ​യും ഒ​ന്നാം​സ്ഥാ​നം പ​ങ്കി​ട്ടു. പാ​ല​ക്കാ​ട് കാ​റ​ൽ​മ​ണ്ണ എ​ൻ.​എ​ൻ.​എ​ൻ.​എം.​യു.​പി.​എ​സ്, തൃ​ശൂ​ർ ഊ​ര​കം സി.​എം.​എ​ൽ.​പി.​എ​സ് എ​ന്നി​വ (16 പോ​യ​ന്റ്) ര​ണ്ടാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ൽ 17 ഇ​ന​ങ്ങ​ളി​ലാ​യി 460ഓ​ളം ക​ലാ​പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ച്ചു. വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം.​പി ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ല​ക്കാ​ട് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ. ​ബി​നു മോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം കെ. ​ബാ​ബു എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ. കെ. ​ശാ​ന്ത​കു​മാ​രി എം.​എ​ൽ.​എ ​ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു.

സം​സ്ഥാ​ന പി.​പി.​ടി.​ടി.​ഐ ക​ലോ​ത്സ​വ​ത്തി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ് പ​ങ്കി​ട്ട തൃ​ശൂ​ർ ജി​ല്ല ടീം


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:festivalTTI Arts
News Summary - TTI Arts Festival: Kannur Winners
Next Story