മാന്‍കൊമ്പ് വില്ക്കാന്ശ്രമം; രണ്ടുപേര്‍ പിടിയില്‍
text_fieldsപിടിയിലായവർ
നെടുമങ്ങാട്: മാന്‍കൊമ്പ് വില്‍ക്കാനുള്ള ശ്രമത്തിനിടെ രണ്ടുപേര്‍ പൊലീസ് പിടിയിലായി. വേട്ടമ്പള്ളി തടത്തരികത്തുവീട്ടില്‍ എസ്. സുധീഷ് (35), കുണ്ടറക്കുഴി ചേലയില്‍ വടക്കുംകരപുത്തന്വീട്ടില് എസ്. ശരത്കുമാര് (40) എന്നിവരാണ് പിടിയിലായത്. ഡാന്‍സാഫ് ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവരില്‍നിന്ന് കഞ്ചാവും പിടികൂടി.
മാന്‍കൊമ്പ് വില്‍ക്കാനുണ്ടെന്ന് ശരത്കുമാര് രഹസ്യമായി പലരോടും പറഞ്ഞിരുന്നു. തുടര്‍ന്ന് ഡാന്‍സാഫ് ടീം കച്ചവടക്കാര്‍ എന്ന വ്യാജേന ഇയാളെ സമീപിക്കുകയായിരുന്നു. അമ്പതിനായിരം രൂപക്ക് വിലയുറപ്പിച്ചു. അയ്യായിരം രൂപ അഡ്വാന്‍സും വാങ്ങിയ ശേഷം മാന്‍കൊമ്പ് സൂക്ഷിച്ചിരുന്ന സുധീഷിന്റെ വീട്ടിലേക്ക് സംഘത്തെ കൊണ്ടുപോയി. മാന്‍കൊമ്പ് എടുത്തുകാണിക്കുന്നതിനിടെ ഡാന്‍സാഫ് ടീമും നെടുമങ്ങാട് പൊലീസും ചേര്‍ന്ന് രണ്ടുപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികളില്‍നിന്ന് പിടികൂടിയ മാന്‍കൊമ്പ്
വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. മാന്‍കൊമ്പും പ്രതികളെയും പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫിസിന് കൈമാറി. ഡാന്‍സാഫ് ടീം എസ്.ഐ ഷിബു, സുനിലാല്‍, എസ്.സി.പി.ഒ ഉമേഷ് ബാബു, വിജേഷ്, അനൂപ്, ശ്രീനാഥ്, നെടുമങ്ങാട് എസ്.ഐ ധന്യ, ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

