Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊല്ലത്ത് നഞ്ചക്കുമായി ആംബുലൻസിൽ കയറി രോഗിയെ ആക്രമിക്കാൻ ശ്രമം; നഴ്‌സ്, ആംബുലൻസ് ഡ്രൈവർ എന്നിവർക്ക് നേരെയും ആക്രമണം
text_fieldsbookmark_border
Representational Image
കൊല്ലം: ഓച്ചിറ വയനകത്ത് നഞ്ചക്കുമായി ആംബുലൻസിൽ കയറി രോഗിയെ ആക്രമിക്കാൻ ശ്രമം. ഇത് തടയാൻ ശ്രമിച്ച 108 ആംബുലൻസ് വനിതാ നഴ്‌സ്, ആംബുലൻസ് ഡ്രൈവർ എന്നിവർക്ക് നേരെയും ആക്രമണമുണ്ടായി.
രോഗിയുമായി പോകാൻ തുടങ്ങിയ ആംബുലൻസ് തടഞ്ഞ അക്രമി നഞ്ചക്കുമായി ആംബുലൻസിൽ കയറി രോഗിയെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് ജീവനക്കാർ തടഞ്ഞു. തുടർന്ന് വെട്ടുകത്തിയും നഞ്ചക്കുമായി ഇയാൾ ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചു. രോഗിയുമായി പോയ ആംബുലൻസിനെ മറ്റൊരു വാഹനത്തിൽ പിന്തുടർന്ന് ആക്രമിക്കാനും ശ്രമം നടന്നു.
ആംബുലൻസ് ജീവനക്കാർ ഓച്ചിറ പൊലീസിൽ പരാതി നൽകിയി. അക്രമി അടുത്തിടെ ജയിലിൽ നിന്ന് ഇറങ്ങിയ ആളാണെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

