Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഏകീകരിക്കണം -യെച്ചൂരി

text_fields
bookmark_border
ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഏകീകരിക്കണം -യെച്ചൂരി
cancel

തിരുവനന്തപുരം: ബി.ജെ.പി  വിരുദ്ധ വോട്ടുകളുടെ ഏകീകരണത്തിനായി തിരഞ്ഞെടുപ്പ് തന്ത്രം രൂപീകരിക്കുമെന്ന് സീതാറാം യെച്ചൂരി. അതിനുള്ള തന്ത്രങ്ങൾ തിരഞ്ഞെടുപ്പ് സമയത്ത് ആസൂത്രണം ചെയ്യണം.

ഇന്നത്തെ അവസ്ഥയിൽ ബി.ജെ.പി യെ പരാജയപ്പെടുത്തുന്നതിനാണ്​ മുൻഗണനയെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. സി.പി.എമ്മി​​െൻറ 23ാമത്​ പാർട്ടി കോൺഗ്രസി​​െൻറ ഭാഗമായി തിരുവനന്തപുരം വി.​ജെ.ടി ഹാളിൽ നടക്കുന്ന ദേശീയസെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങളാണ്​ സി.പി.എം കരട് രാഷ്ട്രീയ രേഖ  വിഭാവനം ചെയ്യുന്നത്. നേതാക്കൾ അല്ല നയമാണ് വേണ്ടത്. ഇടത് ശക്തികൾ ഐക്യത്തോടെ ഫാഷിസത്തെ പരാജയപ്പെടുത്താൻ പൊതു പ്രക്ഷോഭത്തിൽ അണിചേരണം. സമരത്തിൽ ഏതൊരു സംഘടനയുമായും കൈകോർക്കുമെന്നും യെച്ചൂരി പറഞ്ഞു. 
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Try to Unite Anti BJP Votes Says Yechoori - Kerala News
Next Story