Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃപ്​തിക്ക്​...

തൃപ്​തിക്ക്​ കോൺഗ്രസുമായി ബന്ധമില്ല -മുല്ലപ്പള്ളി

text_fields
bookmark_border
തൃപ്​തിക്ക്​ കോൺഗ്രസുമായി ബന്ധമില്ല -മുല്ലപ്പള്ളി
cancel

തിരുവനന്തപുരം: തൃപ്തി ദേശായിക്ക്​ കോണ്‍ഗ്രസുമായി യാതൊരു ബന്ധവുമില്ലെന്നും പാര്‍ട്ടി പദവികളൊന്നും വഹിക്കുന്നില്ലെന്നും കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമല യുവതി പ്രവേശന വിധി നടപ്പാക്കാന്‍ സാവകാശംതേടി ദേവസ്വം ബോര്‍ഡ് സാവകാശ ഹരജി നല്‍കാന്‍ തീരുമാനിച്ചത് വൈകിവന്ന വിവേകമാണ്​. ശബരിമലയിലെ സംഭവ വികാസങ്ങള്‍ കോണ്‍ഗ്രസ് മുന്‍കൂട്ടി പറഞ്ഞതാണ്.

സുപ്രീംകോടതി അനുകൂലിച്ചിട്ടും മുഖ്യമന്ത്രിയുടെ കടുംപിടിത്തം മനസ്സിലാകുന്നില്ല. വിലകുറഞ്ഞ രാഷ്​ട്രീയ നേതാവായി മുഖ്യമന്ത്രി മാറി. ആര്‍.എസ്.എസ്-സി.പി.എം- ബി.ജെ.പി രഹസ്യധാരണയുടെ ഭാഗമാണ് ശബരിമലയിലെ സംഘര്‍ഷാവസ്​ഥ. സര്‍വകക്ഷിയോഗത്തില്‍ ബി.ജെ.പി സംസ്​ഥാന അധ്യക്ഷനും മുഖ്യമന്ത്രിയും പരസ്പരം പ്രകീര്‍ത്തിക്കുന്നതാണ് കണ്ടതെന്നും മുല്ലപ്പള്ളി മാധ്യമപ്രവർത്ത​കരോട്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsTrupti Desaimalayalam newsMullappally Ramachandran
News Summary - Trupti Desai Mullappally Ramachandran -Kerala News
Next Story