Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാർഥികൾ...

വിദ്യാർഥികൾ മുങ്ങിമരിച്ച സംഭവം: മാങ്കുളത്ത്​ ട്രക്കിങ്​ നിരോധിച്ചു; വാഹന ഉടമകൾക്കെതിരെ കേസ്​

text_fields
bookmark_border
വിദ്യാർഥികൾ മുങ്ങിമരിച്ച സംഭവം: മാങ്കുളത്ത്​ ട്രക്കിങ്​ നിരോധിച്ചു; വാഹന ഉടമകൾക്കെതിരെ കേസ്​
cancel

അടിമാലി: വല്യപാറക്കുട്ടി ചോലക്കയത്ത് വ്യാഴാഴ്ച മൂന്ന്​ സ്കൂൾ വിദ്യാർഥികൾ ​മുങ്ങിമരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ മാങ്കുളത്ത് എല്ലാ ട്രക്കിങ്​ പരിപാടികളും നിരോധിച്ച് ജില്ല കലക്ടർ ഷീബ ജോർജ്​. മാങ്കുളം പഞ്ചായത്തിൽ സർവകക്ഷി യോഗം ചേർന്നാണ്​ തീരുമാനമെടുത്തത്​.

സ്കൂൾ വിനോദയാത്ര സംഘത്തെ അനധികൃതമായി വനത്തിൽ ​കൊണ്ടുവന്ന മൂന്ന്​ വാഹന ഉടമകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ആർ. ബിനോജ് അറിയിച്ചു. മൂന്ന്​ കുട്ടികൾ കയത്തിൽ മുങ്ങി മരിച്ചതടക്കം നിരവധി ദുരന്തങ്ങൾ ആവർത്തിച്ച പശ്ചാത്തലത്തിലാണ്​ നടപടി.

ദുരന്തം നടന്ന വല്യപാറക്കുട്ടി ഭാഗത്തേത്ത് വാഹനങ്ങൾ എത്താതിരിക്കാൻ വനം വകുപ്പ്​ അധികൃതർ മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന് വലിയ കിടങ്ങ്​ തീർത്തു​. അടിമാലി ഫോറസ്റ്റ്​​ റേഞ്ചിൽ മച്ചിപ്ലാവ് സ്റ്റേഷന്​ കീഴിൽ വരുന്ന പ്രദേശമാണ് ഇവിടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trekkingMankulam
News Summary - Trucking banned in Mankulam; Case against vehicle owners
Next Story