Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാനത്ത് നാളെ അർധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽ വരും

text_fields
bookmark_border
സംസ്ഥാനത്ത് നാളെ അർധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽ വരും
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും. 45 ദിവസത്തേക്കാണ് നിരോധനം. യന്ത്രവത്കൃത ബോട്ടുകൾ നാളെ അർധരാത്രിക്കുള്ളിൽ തീരത്ത് അടുപ്പിക്കണമെന്ന് ഫിഷറീസ് വകുപ്പ് നിർദേശിച്ചിട്ടുണ്ട്.

ട്രോളിങ് നിരോധനം കേരളത്തിലെ ഒരു ലക്ഷത്തിലധികം തൊഴിലാളികളെ നിരോധനം നേരിട്ട് ബാധിക്കും. അനുബന്ധ വ്യവസായങ്ങളിലെ തൊഴിലാളികളെ കൂടി കൂട്ടിച്ചേര്‍ത്താല്‍ നിരോധനം ബാധിക്കുന്നവരുടെ എണ്ണം മൂന്ന് ലക്ഷം കടക്കും. മത്സ്യത്തൊഴിലാളികളുടെ ദാരിദ്ര്യം അകറ്റാൻ സർക്കാർ സൗജന്യറേഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ചിട്ടുണ്ട്.നിരോധനമായി ബന്ധപ്പെട്ട് നാളെ ഉച്ചമുതൽ തീരദേശ പൊലീസിന്റെ പ്രത്യേക പെട്രോളിങ്ങും ആരംഭിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The Trolling ban will be effective from tomorrow
Next Story