ട്രോളിങ് നിരോധനം പരമ്പരാഗത മീൻപിടിത്തത്തിനും ബാധകമാക്കണമെന്ന് ഹരജി
text_fieldsകൊച്ചി: സംസ്ഥാനത്തെ േട്രാളിങ് നിരോധനം പരമ്പരാഗത മത്സ്യബന്ധനത്തിനും യന്ത്രം ഘടിപ്പിച്ച നാടൻ ബോട്ടുകൾക്കുംകൂടി ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി. നിരോധന കാലയളവ് 47 ദിവസത്തിൽനിന്ന് 52 ആക്കി വർധിപ്പിച്ച നടപടി ചോദ്യംചെയ്ത് നൽകിയ ഹരജി ഭേദഗതി ചെയ്ത് കൊല്ലം ജില്ല ഫിഷിങ് ബോട്ട് ഒാപറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ചാർളി ജോസഫാണ് പുതിയ ആവശ്യം ഉന്നയിച്ചത്.
പ്രജനനസമയത്തെ മത്സ്യസമ്പത്ത് സംരക്ഷണത്തിെൻറ ഭാഗമായാണ് രാജ്യത്ത് മത്സ്യബന്ധന നിരോധനം നടപ്പാക്കുന്നതെന്ന് ഹരജിയിൽ പറയുന്നു. മത്സ്യസമ്പത്തിൽ വർധനയുണ്ടാകുന്നത് മത്സ്യത്തൊഴിലാളികൾക്കുതന്നെയാണ് ഗുണകരമാവുക. മത്സ്യസമ്പത്ത് നശിക്കുന്നത് പരമ്പരാഗത മീൻപിടിത്തക്കാർക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും.
എന്നാൽ, സംസ്ഥാന സർക്കാർ നിരോധനം ഏർപ്പെടുത്തുന്നത് യന്ത്രവത്കൃത ബോട്ടുകൾക്ക് മാത്രമാണ്. പരമ്പരാഗത മത്സ്യബന്ധനത്തിന് തടസ്സമില്ല. സുപ്രീംകോടതിയും കേന്ദ്രസർക്കാറും മത്സ്യബന്ധനം നിരോധിക്കുേമ്പാൾ കേരള സർക്കാർ ട്രോളിങ് നിരോധനമാണ് നടപ്പാക്കുന്നത്.
10 കുതിരശക്തിയുള്ള എൻജിൻ പിടിപ്പിച്ച ബോട്ടും നാടൻ ബോട്ടുകളും ഉപയോഗിച്ച് മീൻപിടിക്കാൻ പരമ്പരാഗത തൊഴിലാളികൾക്ക് സാധാരണനിലയിൽ തടസ്സമില്ല. എന്നാൽ, കേരളത്തിൽ 600 കുതിരശക്തിവരെയുള്ള യന്ത്രം ഘടിപ്പിച്ച നാടൻ ബോട്ടുകൾ ഉപയോഗിച്ച് മീൻപിടിക്കാൻ വിലക്കില്ല. ഇത് വിവേചനപരമാണ്. ഒാഖി ദുരന്തസമയത്ത് സർക്കാർ ആവശ്യപ്പെട്ട പ്രകാരം 110 ബോട്ട് തിരച്ചിലിന് വിട്ടുകൊടുത്തിരുന്നു. അതിനാൽ, സുരക്ഷിതത്വത്തിെൻറ കാര്യത്തിൽ നാടൻ വള്ളങ്ങളെക്കാൾ ഏറെ മുന്നിലാണ്. പഴ്സീൻ വല, വട്ടവല, െപലാജിക് ട്രോൾ, ആഴക്കടലിലും മധ്യതട്ടിലുമുള്ള മീൻപിടിത്തം എന്നിവക്ക് നിരോധനം ആവശ്യമാണ്.
കേരളത്തിൽ ആഴക്കടൽ മത്സ്യബന്ധനം മാത്രമാണ് നിരോധിച്ചത്. അതിനാൽ േട്രാളിങ് നിരോധനംകൊണ്ട് ഗുണമില്ലെന്നും സമ്പൂർണ നിരോധനമാണ് വേണ്ടതെന്നുമാണ് ഹരജിയിലെ ആവശ്യം. ജൂൺ 15ന് തുടങ്ങി ജൂലൈ 31ന് അവസാനിക്കുന്ന രീതിയിൽ നിരോധനം പുനഃസ്ഥാപിക്കണമെന്ന മുൻ ആവശ്യത്തിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
