ട്രോളിങ് നിരോധനം ഇന്ന് തീരും
text_fieldsകൊല്ലം: സംസ്ഥാനത്ത് ഒന്നരമാസത്തിലേറെയായി തുടരുന്ന മൺസൂൺ കാല ട്രോളിങ് നിരോധനം ചൊവ്വാഴ്ച അർധരാത്രിയോടെ അവസാനിക്കും. മത്സ്യ ബന്ധനത്തിനായി കടലിൽ പോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി കാത്തിരിപ്പിലാണ് തൊഴിലാളികൾ.
സംസ്ഥാനത്തെ 3800 ഓളം ബോട്ടുകളാണ് 31ന് അർധരാത്രിയോടെ ചാകരക്കോള് തേടി കടലിലേക്ക് കുതിക്കുക. ബുധനാഴ്ച പുലർച്ചയോടെ ഹാർബറുകൾ വീണ്ടും സജീവമാകും. മുൻവർഷങ്ങളിൽ 47 ദിവസമായിരുന്നു നിരോധനമെങ്കിൽ ഇത്തവണ 52 ദിവസമായിരുന്നു.
ശക്തമായ മഴ കിട്ടിയതിനാൽ കൂടുതൽ മത്സ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യമേഖല. ട്രോളിങ് നിരോധന കാലത്ത് മിക്കവാറും പേർ പണം കടം വാങ്ങിയും മറ്റുമാണ് നിത്യവൃത്തി കഴിച്ചിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
