Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രോളിങ്​​ നിരോധന...

ട്രോളിങ്​​ നിരോധന കാലയളവ്​ വർധന: ഹൈകോടതി വിശദീകരണം തേടി

text_fields
bookmark_border
ട്രോളിങ്​​ നിരോധന കാലയളവ്​ വർധന: ഹൈകോടതി വിശദീകരണം തേടി
cancel

കൊച്ചി: സംസ്​ഥാനത്തെ ​േ​ട്രാളിങ്​​ നിരോധന കാലയളവ്​ വർധിപ്പിച്ച നടപടി​ ചോദ്യം​ ​ചെയ്യുന്ന ഹരജിയിൽ ​ൈഹ​േകാടതി സർക്കാറി​​​െൻറ വിശദീകരണം തേടി. കഴിഞ്ഞ വർഷങ്ങളിലേത്​ പോലെ ജൂൺ 15ന്​ തുടങ്ങി ജൂലൈ 31ന്​ അവസാനിക്കുന്ന രീതിയിൽ നിരോധനം പുനഃസ്​ഥാപിക്കണമെന്നാവശ്യ​പ്പെട്ട്​ കൊല്ലം ജില്ല ഫിഷിങ്​​ ബോട്ട്​ ഒാപറേറ്റേഴ്​സ്​ അസോസിയേഷൻ പ്രസിഡൻറ്​ ചാർളി ജോസഫ്​ നൽകിയ ഹരജിയിലാണ്​ നടപടി​. ഏതെങ്കിലും വിദഗ്​ധ സമിതിയുടെ പഠന റിപ്പോർട്ടില്ലാതെ സർക്കാറി​​​െൻറ അധികാര പരിധിക്കപ്പുറമുള്ള ഉത്തരവാണ്​ പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ്​​ ഹരജിയിൽ പറയുന്നത്​.

സുപ്രീംകോടതി നിർദേശത്തിന്​ വിരുദ്ധമായാണ്​ ട്രോളിങ്​​ നിരോധന കാലയളവ്​ വർധിപ്പിച്ചിട്ടുള്ളത്​. മറ്റ്​ സംസ്​ഥാനങ്ങളിൽ നിരോധനം 61 ദിവസമാണെങ്കിലും കേരളത്തി​​​െൻറ പ്രത്യേക സാഹചര്യം പരിഗണിച്ച്​  15 ജൂൺ മുതൽ ജൂലൈ 31 വരെയുള്ള 47 ദിവസമാണ്​ സാധാരണ ട്രോളിങ്​​ നിരോധനം ഏർപ്പെടുത്താറുള്ളത്​. എന്നാൽ, ജൂ​ൺ ഒമ്പതിന്​ ആരംഭിച്ച്​ 54 ദിവസം നീളുന്ന വിധത്തിലാണ്​ ഇത്തവണ നിരോധനം നടപ്പാക്കുന്നതെന്നാണ്​ ഹരജിയിൽ പറയുന്നത്​​. നേരത്തേ ട്രോളിങ്​​ നിരോധന കാലാവധി നീട്ടുന്നത്​ സംബന്ധിച്ച സുപ്രീംകോടതി ശിപാർശ വിദഗ്​ധ സമിതി റിപ്പോർട്ട്​ ചൂണ്ടിക്കാട്ടി സംസ്​ഥാന സർക്കാർ എതിർത്തതാണ്.

മൺസൂണിൽ മഴവെള്ളം ഒഴുകിയെത്തു​േമ്പാൾ കടലിലെ ഉപ്പ്​ രസം കുറഞ്ഞ്​ ചാകരക്ക്​ സാധ്യതയുണ്ടെന്നായിരുന്നു അന്ന്​ വിദഗ്​ധ സമിതിയുടെ വിലയിരുത്തൽ. കേരള തീരത്ത്​ മാത്രം കണ്ടുവരുന്ന സ്വഭാവിക പ്രതിഭാസമാണിതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇൗ ചാകര പിടിച്ചെടുക്കാൻ മത്സ്യ ബന്ധന ബോട്ടുകൾ ഉപയോഗിച്ചുള്ള ​േ​ട്രാളിങ്​ അനിവാര്യമാണ്​. മൺസൂൺ ആരംഭ കാലത്തെ ഇൗ ചാകരക്കൊയ്​ത്തിന്​ അവസരമുണ്ടാക്കാൻ ലക്ഷ്യമിട്ടാണ്​ മുൻ വർഷങ്ങളിൽ ജൂൺ 15ന്​ തുടങ്ങുന്ന രീതിയിൽ 47 ദിവസത്തെ ​േ​ട്രാളിങ്​​ നിരോധനം ഏർപ്പെടുത്തിയത്​. ​ഇപ്പോഴത്തെ തീരുമാനം നിയമ വിരുദ്ധവും ഏകപക്ഷീയവും അധികാരപരിധി ലംഘിച്ചുമുള്ളതുമാണ്​. അതിനാൽ തീരുമാനം പിൻവലിക്കാൻ ഉത്തരവിടണമെന്നാണാവശ്യം. ഹരജി വീണ്ടും ചൊവ്വാഴ്​ച പരിഗണിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala govtkerala high courtkerala newsTrolling banmalayalam news
News Summary - Trolling Ban: Kerala High Court take Explanation in Kerala Govt -Kerala News
Next Story