ഈ ട്രോളുകള്‍ ചിരിപ്പിക്കില്ല, നിങ്ങളെ പഠിപ്പിക്കും
text_fieldsകൊണ്ടോട്ടി: ആക്ഷേപ ഹാസ്യത്തിനായി ഉപയോഗിക്കുന്ന ട്രോള്‍ പഠനത്തിലേക്ക് പറിച്ചുനട്ട് കെമിസ്ട്രി പഠനം എളുപ്പമാക്കുകയാണ് കൊട്ടുക്കര പി.പി.എം.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാര്‍ഥി അനന്തു. കൊച്ചി കുസാറ്റിലെ എം.എസ്.സി കെമിസ്ട്രി വിദ്യാര്‍ഥികളായ വെട്ടിച്ചിറ സ്വദേശി മൃദുല്‍ എം. മഹേഷ്, മുഹമ്മദ് ഷെഫീഖ് എന്നിവരുടെ സഹായത്താല്‍ വിന്‍ഡോ ക്ലാസസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് പ്ലസ് വണ്‍ കെമിസ്ട്രിയുടെ പാഠഭാഗങ്ങള്‍ രസകരമാക്കി പഠിപ്പിക്കുന്നത്.
ട്രോളുകള്‍ ഉള്‍പ്പെടുത്തി ദൈര്‍ഘ്യം കുറഞ്ഞ വിഡിയോകളിലൂടെയാണ് പഠനം. ക്ലാസിലിരിക്കുമ്പോഴും ടെക്സ്റ്റ് വായിക്കുമ്പോഴും കിട്ടുന്ന ഓരോ ഡയലോഗുകളും പണ്ടെപ്പോഴോ കണ്ട സിനിമയുമായി ബന്ധം തോന്നിയപ്പോഴാണ് ഇങ്ങനെ ഒരാശയം അനന്തുവിെൻറ മനസ്സില്‍ ഉടലെടുക്കുന്നത്. ലോക്ഡൗണില്‍ കഴിയുമ്പോഴാണ് വീട്ടിലെ ബോറടി മാറ്റാന്‍ പ്ലസ് വണ്‍ പരീക്ഷക്ക് സഹായകമാകുന്ന തരത്തില്‍ പാഠഭാഗങ്ങള്‍ ട്രോള്‍ രൂപത്തിലാക്കി പരീക്ഷണത്തിന് ഒരുങ്ങിയത്.
ട്രോളുകളില്‍ തൽപരരായ കുട്ടികളെ വെച്ച് വാട്സ്ആപ് ഗ്രൂപ് തുടങ്ങി കൂട്ടുകാര്‍ക്കായി പാഠഭാഗങ്ങള്‍ നേരേത്ത തന്നെ അനന്തു ട്രോളിലേക്ക് മാറ്റിയിരുന്നു. രസകരവും എന്നാല്‍, പാഠഭാഗങ്ങളുമായി ബന്ധമുള്ളതുമായ നിരവധി ട്രോളുകള്‍ ഓരോ ദിവസവും ചാപ്റ്റര്‍ ബേസില്‍ പുറത്തിറക്കും. ഒരു പഠഭാഗത്തിലെ മുഴുവന്‍ പ്രയാസകരമായ ഭാഗങ്ങളെക്കുറിച്ചും വ്യക്തമായി എന്നാല്‍, ആസ്വാദകരവുമായി ട്രോളുകളുമായി അനന്തു വിവരിക്കും. കൊണ്ടോട്ടി നീറാട് സ്വദേശി വിശ്വംഭരെൻറ മകനാണ് അനന്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
